Kerala
ജിഷവധക്കേസ്: പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി സ്ഥിരീകരിച്ചു
തിരുവനന്തപുരം:ജിഷവധക്കേസ് പ്രതിയെ പിടികൂടാനായത് പോലീസിനും ആഭ്യന്തര വകുപ്പിനും നേട്ടത്തിന്റെ പൊന്‍തൂവലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ പിടിയിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാം ആണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കപ്പെട്ടു.
രണ്ട് ദിവസമായി പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയായിരുന്നു. ജിഷയുടെ പഴയ സുഹൃത്താണ് കൊലയാളി. ഡിഎന്‍എ ഫലം ഇയാളുടേതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----