Connect with us

Gulf

കതാറയില്‍ ഖുര്‍ആന്‍ പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

കതാറയിലെ പ്രദര്‍ശനത്തില്‍ നിന്ന്‌

ദോഹ: റമസാന്‍ പരിപാടികളുടെ ഭാഗമായി കതാറ കള്‍ചറല്‍ വില്ലേജില്‍ ഖുര്‍ന്‍ പ്രദര്‍ശനം തുടങ്ങി. ഹ്യൂമന്‍ ക്രിയേഷന്‍ ഇന്‍ ഹോളി ഖുര്‍ആന്‍ എന്ന സന്ദേശത്തിലുള്ള പ്രദര്‍ശനത്തിനാണ് തുടക്കം കുറിച്ചത്. കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ഇബ്രാഹിം സുലൈത്വി ഉദ്ഘാടനം ചെയ്തു.

മനുഷ്യ ശരീരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ശാസ്ത്രീയ പ്രദര്‍ശനം കതാറ ബില്‍ഡിംഗ് 18, 19, 13, 22, 3 എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ത്രിമാന പ്രദര്‍ശനം മനുഷ്യ അവയവയങ്ങളായ ഹൃദയം, കണ്ണുകള്‍, പല്ല്, രക്തധമനികള്‍, മജ്ജ, വിരലടയാളം തുടങ്ങിയവയെ അടിസ്ഥാനമാക്കി ഖുര്‍ആന്റെ കാഴ്ചപ്പാടുകള്‍ ചേര്‍ത്താണ് പ്രദര്‍ശനം.

ഈ അവയവങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ച് സൃഷ്ടാവിന്റെ അത്ഭുത നിര്‍മിതി സംബന്ധിച്ച് ഖുര്‍ആന്റെ വിവരണം വ്യക്തമാക്കുകയാണ് പ്രദര്‍ശനത്തിലൂടെ.

പല്ല്, തൊലി, പോഷകാഹാരം എന്നിവ മാത്രം കേന്ദ്രീകരിക്കുന്ന മറ്റൊരു പ്രദര്‍ശനവും കതാറയില്‍ നടന്നു വരുന്നു. മനുഷ്യ സൃഷ്ടിയില്‍ അല്ലാഹു പ്രയോഗിച്ച അത്ഭുതങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പ്രദര്‍ശനത്തിലൂടെയെന്ന് ഖാലിദ് ഇബ്രാഹിം പറഞ്ഞു.
റസമാനില്‍ ജനങ്ങള്‍ക്ക് അറിവും അനുഭൂതിയും ലഭിക്കുന്നതിനായി വ്യത്യസ്ത പരാപാടികളാണ് നടപ്പിലാക്കി വരുന്നത്. ത്രിഡി പ്രദര്‍ശനത്തിലൂടെ മനുഷ്യശരീത്തിലെ അത്ഭുത പ്രതിഭാസങ്ങള്‍ സംബന്ധിച്ചും അവയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest