Connect with us

Kerala

ജിഷ വധം: പ്രതി അറസ്റ്റില്‍; കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി

Published

|

Last Updated

കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ ഘാതകന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്‌ലാമിനിയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ വധക്കേസ് അന്വേഷണ മേധാവി എഡിജിപി ബി. സന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കും. കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിവരികയാണെന്നും സന്ധ്യ പറഞ്ഞു.

അതേ സമയം പെരുമ്പാവൂര്‍ ഇരിങ്ങോലില്‍ ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതിയുടെ താമസ സ്ഥലത്ത് നിന്നാണ് കത്തി കണ്ടെടുത്തത്. സംഭവ ദിവസം പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും പോലീസ് ഇവിടെ നിന്ന് കണ്ടെത്തി.

പ്രതി അമിയുര്‍ ഇസ്ലാമിനെ അന്വേഷണസംഘം ആലുവയില്‍ എത്തിച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ച പ്രതിയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.തൃശൂര്‍ നിന്നാണ് പ്രതിയെ എത്തിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയുടെ മുഖം മറച്ച നിലയിലാണ്. ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍.

---- facebook comment plugin here -----

Latest