Connect with us

Gulf

ഖത്വറില്‍ റോഡപകട മരണങ്ങള്‍ ഈ വര്‍ഷം കുറഞ്ഞു

Published

|

Last Updated

ദോഹ: ഈ വര്‍ഷം ആദ്യപാദത്തില്‍ റോഡപകട മരണം 22.2 ശതമാനം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ ഖത്വര്‍ ഗതാഗത, ട്രാഫിക് സുരക്ഷ കേന്ദ്രം നടത്തിയ സര്‍വേയിലാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് കണ്ടെത്തിയത്.
2010 മുതല്‍ 2015 വരെ ജനസംഖ്യ ഏഴ് ശതമാനവും വാഹനങ്ങള്‍ പത്ത് ലക്ഷവും വര്‍ധിച്ച. ഇത് ട്രാഫിക് വകുപ്പിന് വലിയ വെല്ലുവിളിയാണ് സ്വാഭാവികമായും ഉയര്‍ത്തുന്നത്. എന്നാല്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടുതന്നെ വാഹനാപകടങ്ങളും അതിനോടനുബന്ധിച്ചുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക നഷ്ടങ്ങളും കുറക്കാന്‍ സാധിച്ചതായി സെന്റര്‍ ഡയറക്ടര്‍ ഡോ. ഖലീഫ അള്‍ ഖലീഫ പറഞ്ഞു.
ചില വാഹനയാത്രക്കാര്‍ നിയമലംഘനം നടത്തുന്നതാണ് റമസാനില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമസാനിലെ അപകടങ്ങളുടെ തോതില്‍ വലിയ മാറ്റമില്ലെങ്കിലും വര്‍ഷാവര്‍ഷം ഇത് കുറയുകയാണ്.
2014 റമസാനിലെ അപകടം 42ഉം 2013ലെത് 7.3ഉം ശതമാനം കുറഞ്ഞിരുന്നു. റമസാനില്‍ വെള്ളിയാഴ്ചകളിലെ അപകടനിരക്ക് മറ്റ് ദിവസങ്ങേതിനേക്കാള്‍ 40.2 ശതമാനവും റമസാനിതര ദിവസങ്ങളേക്കാള്‍ 38.7 ശതമാനവും കുറവാണ്.