Connect with us

Kerala

ജിഷ വധക്കേസ് നാള്‍വഴി

Published

|

Last Updated

ഏപ്രില്‍ 28: വട്ടോളിപ്പടി കനാല്‍ബണ്ടിലെ വീട്ടില്‍ ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം.
ഏപ്രില്‍ 29: കൊലപാതകത്തിന്റെ വകുപ്പു മാത്രം ചേര്‍ത്ത് കുറുപ്പംപടി സിഐ മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജിഷയുടെ ശരീരത്തില്‍നിന്നു ശേഖരിച്ച സാമ്പിളുകളും വീടിനുള്ളില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും ഫോറന്‍സിക് പരിശോധനക്കയച്ചു.
മെയ് 2: പ്രതിയുടേതെന്ന് സംശയിക്കാവുന്ന ഒരു ജോഡി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് പോലീസിനു ലഭിച്ചു.
മെയ് 3: ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ്, നാല് പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നു.
മെയ് 4: മാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍. ഇടതു യുവജനസംഘടനകളുടെ പ്രതിഷേധം.
മെയ് 5: ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണ് മരണമെന്ന് വ്യക്തമായി.
മെയ് 7: അന്നത്തെ ഡി ജി പി. ടി പി സെന്‍കുമാറും ഇനന്റലിജന്‍സ് മേധാവി ഹേമചന്ദ്രനും സംഭവസ്ഥലം സന്ദര്‍ശിച്ചു.
മെയ് 7: അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ ഡി എഫ് രാപ്പകല്‍ സമരം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
മെയ് 8: അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പോലീസിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്ന് വിശദീകരണം തേടി.
മെയ് 9: തലയണക്കീഴില്‍ വാക്കത്തിയുമായാണ് ജിഷയുറങ്ങിയിരുന്നതെന്ന് വ്യക്തമാക്കി പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിടുന്നു.
മെയ് 12: ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ളയാളുകളെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു.
മെയ് 15: പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎന്‍എ സാംപിള്‍ തിരിച്ചറിഞ്ഞു. ഇതു കണ്ടെത്തിയത് ജിഷയുടെ ചുരിദാറില്‍ പറ്റിയിരുന്ന ഉമിനീരിന്റെ ചെറിയൊരംശത്തില്‍ നിന്ന്.
മെയ് 25: പിണറായി മന്ത്രിസഭയുടെ ആദ്യയോഗം. ജിഷ വധക്കേസ് അന്വേഷണം ചുമതല എ ഡി ജി പി ബി സന്ധ്യക്ക് കൈമാറാന്‍ തീരുമാനം.
മെയ് 27: ദക്ഷിണ മേഖല എ ഡി ജി പി. ബി സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് എസ ്പി. പി എന്‍ ഉണ്ണിരാജന്‍ എറണാകുളം റൂറല്‍ എസ് പിയായി. അതുവരെ അന്വേഷണത്തിനു നേതൃത്വം നല്‍കിയ എറണാകുളം റൂറല്‍ എസ് പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡി വൈ എസ് പി എന്നിവരെ മാറ്റി.
ജൂണ്‍ 2: ടി പി സെന്‍കുമാറിന് ഡി ജി പി സ്ഥാനം നഷ്ടമായി. ലോക്‌നാഥ് ബഹ്‌റ ചുമതലയേറ്റു.
ജൂണ്‍ 3: പുതിയ അന്വേഷണ സംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയ്യാറാക്കി.
ജൂണ്‍ 5: ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ജിഷയുടെ വീട് സന്ദര്‍ശിക്കുന്നു, കേസന്വേഷണം മാജിക്ക് അല്ലെന്ന് ഡി ജി പി.
ജൂണ്‍ 15: വീടിന്റെ പരിസരത്ത് നിന്നു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
ജൂണ്‍ 16: ജിഷയുടെ കൊലയാളി അമ ഉല്‍ ഇസ്‌ലാം പോലീസ് പിടിയില്‍. ഡി എന്‍ എ പരിശോധന ഇയാള്‍ തന്നെ പ്രതിയെന്ന്

Latest