Connect with us

Gulf

വിളവെടുപ്പിന് മുമ്പേ റമസാനെത്തി; ഇഫ്താറിന് ഈത്തപ്പഴ ക്ഷാമം

Published

|

Last Updated

ദിബ്ബ: ഈ വര്‍ഷം ഈത്തപ്പഴം വിളവെടുപ്പിന് മുമ്പേ റമസാന്‍ എത്തിയതുമൂലം നാടെങ്ങും കജൂര്‍ ക്ഷാമം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിളവെടുപ്പിന് ശേഷമെത്തുന്ന പുതിയ കാരക്കയാണ് റമസാനില്‍ ഇഫ്താര്‍ കൂടാരങ്ങളിലും മസ്ജിദുകളിലും ജനങ്ങള്‍ക്ക് ലഭിച്ചിരുന്നത്.
സ്വദേശികള്‍ അവരുടെ തോട്ടങ്ങളില്‍നിന്നും വിളവെടുപ്പിന് ശേഷം ആവശ്യങ്ങള്‍ക്കും വില്‍പനക്കും ശേഷം ഒരു വിഹിതം നോമ്പു തുറക്കായി നീക്കിവെക്കും. റമസാന്‍ മാസം ആഗതമാകുന്നതോടെ ഇഫ്താര്‍ കൂടാരങ്ങളിലും പള്ളികളിലും അവ വിതരണം ചെയ്യും. മുന്‍ വര്‍ഷങ്ങളിലൊക്കെ നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് ഈത്തപ്പഴം ആവശ്യാനുസരണം ലഭിച്ചിരുന്നു. ഇത്തവണ റമസാന്റെ ആദ്യ പകുതി പിന്നിട്ടിട്ടും തോട്ടങ്ങളില്‍ ഈത്തപ്പഴം പാകമായി വരുന്നതേയുള്ളൂ.
പല റമസാന്‍ ടെന്റുകളിലും പള്ളികളിലും നോമ്പു തുറക്കെത്തുന്നവര്‍ ഈത്തപ്പഴ ലഭ്യതക്കുറവ് മൂലം പാതി പങ്കുവെച്ചുകൊണ്ടാണ് നോമ്പു തുറക്കുന്നതെന്നറിയുന്നു.

Latest