Connect with us

Kerala

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: ക്വിക് വെരിഫിക്കേഷനെ സ്വാഗതം ചെയ്യുന്നു: കെസി ജോസഫ്

Published

|

Last Updated

തിരുവനന്തപുരം: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തനിക്കെതിരെ ഉന്നയിക്കപ്പെട്ട പരാതി അടിസ്ഥാനരഹിതവും തന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ കരുതിക്കൂടി സൃഷ്ടിച്ചതുമാണെന്ന് മുന്‍ മന്ത്രി കെസി ജോസഫ്. വിജിലന്‍സ് കോടതിയുടെ ക്വിക് വെരിഫിക്കേഷന്‍ നടപടികളുമായി പൂര്‍ണമായും സഹകരിക്കും. വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.