Connect with us

International

തോക്ക് നിയന്ത്രണം: യു എസ് കോണ്‍ഗ്രസ് ശക്തമായ നടപടിയെടുക്കണമെന്ന് ഒബാമ

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട 49 പേരുടെയും ബന്ധുക്കള്‍ ഒബാമയെ കാണാനത്തെയിരുന്നു. രാജ്യത്തെ ഭീകരത എന്ന് വിശേഷിപ്പിക്കാവുന്ന തോക്ക് മൂലമുള്ള ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ അമേരിക്ക നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒബാമയോടൊപ്പം വൈസ് പ്രസിഡന്റ് ജോ ബിഡനും ഇരകളുടെ കുടുംബാംഗങ്ങളെ കാണാനെത്തിയിരുന്നു.
നിയമപരമായി തന്നെ കിട്ടാവുന്ന സെമി ഓട്ടോമാറ്റിക് തോക്കുകളാണ് പള്‍സ് ക്ലബ്ബിലെ ആക്രമണത്തിന് ഉപയോഗിച്ചത്. ഇതിന് നിയന്ത്രണം കൊണ്ടുവരാന്‍ യു എസ് കോണ്‍ഗ്രസ് മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാന്‍ ബെര്‍നാര്‍ഡിനോ, കാലിഫോര്‍ണിയ, ന്യൂടൗണ്‍, കണക്ടികട് തുടങ്ങി കൂട്ടക്കൊലപാതകങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളിലെല്ലാം പ്രസിഡന്റ് നേരത്തെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

Latest