Connect with us

Palakkad

ജീവനും സ്വത്തിനും ഭീഷണിയായി കണക്കമ്പാറ കരിങ്കല്‍ ക്വാറി

Published

|

Last Updated

ചിറ്റൂര്‍: കണക്കമ്പാറയിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസികള്‍ അധികൃതര്‍ക്കു പരാതി നല്‍കി. ജീവനും സ്വത്തിനും ഭീഷണിയാണെന്നു കാണിച്ച് കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് നൂറിലേറെപ്പേര്‍ ഒപ്പിട്ട പരാതി നല്‍കിയത്. 20 വര്‍ഷം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിയാണിത്.
പാറപൊട്ടിക്കുന്നത് സമീപവാസികള്‍ക്ക് ഭീഷണിയാണെന്ന പരാതിയെ തുടര്‍ന്ന് അന്നു നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി ക്വാറി പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുകയാണ്. പാറപൊട്ടിക്കാന്‍ ജിയോളജി വിഭാഗം അനുമതി നല്‍കിയ ഭാഗത്തുനിന്നു മാറി ജനവാസ മേഖലക്കടുത്താണു നിലവില്‍ പാറപൊട്ടിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജനവാസമേഖലയായ ഇന്ദിരാനഗര്‍ കോളനിയും അങ്കണവാടിയും കരിങ്കല്‍ ക്വാറിക്കു സമീപത്താണ്. കഴിഞ്ഞ ദിവസം മിനിലോറിക്കു മുകളില്‍ ക്വാറിയിലെ കല്ലുവന്നു പതിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പാറ പൊട്ടിച്ചപ്പോള്‍ ആറു വീടുകളില്‍ കരിങ്കല്‍ ചീളുകള്‍ പതിച്ച് ഓടും ഷീറ്റും പൊട്ടിയെന്നു പരാതിയുണ്ട്.

 

Latest