Connect with us

International

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മൂന്ന് ശാസ്ത്രജ്ഞര്‍ മടങ്ങിയെത്തി

Published

|

Last Updated

മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന മൂന്ന് ശാസ്ത്രജ്ഞര്‍ സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്തി. ശാസ്ത്രജ്ഞരേയും വഹിച്ചുകൊണ്ടുള്ള സോയുസ് ടിഎംഎ-19എ പേടകം കസാഖിസ്ഥാനിലാണ് ലാന്‍ഡ് ചെയ്തത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ശാസ്ത്രജ്ഞരായ ടിം കോപ്ര, ടിം പീക്ക് എന്നിവരും റഷ്യന്‍ ഏജന്‍സിയിലെ യുരി മലെഞ്ചെങ്കോയുമാണ് സുരക്ഷിതരായി മടങ്ങിയെത്തിയത്. മുന്‍ നിശ്ചയപ്രകാരം പ്രാദേശിക സമയം 3.15ന് തന്നെ ഇവരെയും വഹിച്ചുള്ള പേടകം ഭൂമി തൊട്ടു.

2015 ഡിസംബറിലാണ് മൂന്ന് ശാസ്ത്രജ്ഞരും ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഇവര്‍ 186 ദിവസം നിലയത്തില്‍ വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അടുത്ത മൂന്ന് ശാസ്ത്രജ്ഞര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും.

Latest