Connect with us

National

പ്ലസ്ടു കഴിഞ്ഞാല്‍ ബിരുദ പ്രവേശത്തിന് ദേശീയ പരീക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷാസംവിധാനങ്ങള്‍ ഒന്നടങ്കം പൊളിച്ചെഴുതണമെന്നും സംസ്‌കൃതത്തിനും യോഗക്കും പ്രാധാന്യം നല്‍കണമെന്നും ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കാന്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശ. അമേരിക്കയിലെ സാറ്റ് പരീക്ഷയുടെ മാതൃകയില്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കോളജ് പ്രവേശനത്തിനു മുന്നോടിയായി ദേശീയ തലത്തില്‍ പ്രത്യേക പരീക്ഷ നടത്തണമെന്നാണ് നിര്‍ദേശം. ഇതുള്‍പ്പെടെ സ്‌കൂള്‍ പരീക്ഷാസംവിധാനങ്ങളില്‍ കാതലായ മാറ്റങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കാന്‍ നിയോഗിച്ച സമിതി നിര്‍ദേശിച്ചിരിക്കുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു രണ്ട് ഘട്ടങ്ങളിലായി ബോര്‍ഡ് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കു കോളജ് പ്രവേശനത്തിനു മുമ്പായി ദേശീയ തലത്തില്‍ പ്രത്യേക പരീക്ഷയും നടത്തണമെന്നാണ് സമിതിയുടെ ശിപാര്‍ശ.
ഈയിടെ സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലവില്‍ പബ്ലിക് ബോര്‍ഡ് പരീക്ഷകള്‍ ഉപയോഗപ്രദമാണെന്നും എന്നാല്‍, വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറച്ച് പരീക്ഷകള്‍ ആയാസരഹിതമാക്കേണ്ടതുണ്ടെന്നും നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികള്‍ തയാറാകുന്ന മുറക്ക് ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയും നടത്താമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.

Latest