Connect with us

Kerala

യുവതികള്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചില്ല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: തലശേരിയിലെ കുട്ടിമാക്കൂലില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ദളിത് യുവതികളെ ജയിലില്‍ അടച്ചത് പൊലീസല്ലെന്നും കോടതിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃണന്‍ പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ അവര്‍ ഹാജരായത് കുട്ടിയുമായാണ്. പൊലീസിന് ജാമ്യം കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാണ് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി അവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജാമ്യം എടുക്കാന്‍ ഈ യുവതികളോ അവരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേതാക്കളോ ശ്രമിച്ചില്ല. അതിന് ശ്രമിച്ചിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ ജാമ്യം കിട്ടുമായിരുന്നു. ജാമ്യത്തിന് ശ്രമിക്കുമ്പോള്‍ എതിര്‍ക്കുകയാണെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ ഉത്തരവാദിയാകുന്നത്. അങ്ങനെയൊരു സംഭവം അവിടെ നടന്നിട്ടില്ല. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ സി.പി.എം വിരുദ്ധ പ്രചാരവേലയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കേസില്‍ സി.പി.എമ്മുകാരും അറസ്റ്റിലായിട്ടുണ്ട്. അവരും ജയിലിലാണ്. ഒരു വിവേചനവുമില്ലാതെ ഇരുവിഭാഗത്തിനെതിരെയും നടപടിയെടുത്തു. യുവതികള്‍ പിന്നാക്ക വിഭാഗക്കാരാണെന്ന് അവര്‍ പറയുമ്പോള്‍മാത്രമാണ് നാട്ടുകാര്‍ അറിയുന്നത്. മതപരമോ ജാതീയമോ ആയ ഒരു വിവേചനവും കാട്ടാത്ത ആളുകളാണ് കുട്ടിമാക്കൂലിലുള്ളതെന്നും കോടിയേരി പറഞ്ഞു.

 

---- facebook comment plugin here -----

Latest