Connect with us

Kerala

ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവം: ജ. കെടി ശങ്കരന്റെ മൊഴി രേഖപ്പെടുത്തി

Published

|

Last Updated

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ ജസ്റ്റിസ് കെടി ശങ്കരന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ചിലര്‍ സമീപിക്കുമെന്ന് സുഹൃത്താണ് മുന്നറിയിപ്പ് നല്‍കിയത്. ഈ സുഹൃത്തിന്റെ പേരും വിജിലന്‍സിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയ സുഹൃത്തിനെ വിജിലന്‍സ് ചോദ്യം ചെയ്യും.

കള്ളക്കടത്ത് തടയല്‍ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി കോഴ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ ജസ്റ്റിസ് കെടി ശങ്കരന്റെ മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുവാദം വാങ്ങിയ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.