Connect with us

Gulf

റമസാനിലെ ആദ്യ 10 ദിവസത്തില്‍ അബുദാബി ശൈഖ് സായിദ് മസ്ജിദിലെത്തിയത് മൂന്നര ലക്ഷം പേര്‍

Published

|

Last Updated

അബുദാബി: റമസാനിന്റെ ആദ്യ 10ല്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ 3,47,895 സന്ദര്‍ശകരെത്തി. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാണിത്. ഈ വര്‍ഷം റമസാനില്‍ അരാധകരെ സ്വീകരിക്കുന്നതിന് മസ്ജിദ് മാനേജ്‌മെന്റ് വിപുലമായ ഒരുക്കം നടത്തിയിരുന്നു.
ആധുനിക രീതിയില്‍ 12 ശീതീകരിച്ച ടെന്റുകളാണ് ഇഫ്താറിനായി ഒരുക്കിയത്. രാത്രിയിലെ ആരാധനകള്‍ക്കായി ദിവസം 1,500 വിശ്വാസികളാണ് പള്ളിയിലെത്തുന്നത്. അബുദാബി നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇരുഭാഗത്ത് നിന്നും മസ്ജിദിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് പാലങ്ങളും ഒരുക്കിയിട്ടുണ്ട്.

Latest