Connect with us

National

അംബരീഷ് നിയമസഭാംഗത്വം രാജിവച്ചു; കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിസന്ധി

Published

|

Last Updated

ബംഗളുരു: മന്ത്രിസ്ഥാനം നഷ്ടമായ കര്‍ണാടക എംഎല്‍എയും നടനുമായ എം.എച്ച്. അംബരീഷ് നിയമസഭാംഗത്വം രാജിവച്ചു. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. എന്നാല്‍ ഇദ്ദേഹത്തിന്റെ രാജി കര്‍ണാടക സ്പീക്കര്‍ സ്വീകരിച്ചില്ല. അംബരീഷ് നേരിട്ട് രാജി സമര്‍പ്പിച്ചില്ല എന്ന സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണുരാജി നിരസിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ശിവശങ്കര റെഡ്ഡി പറഞ്ഞു. മാണ്ഡ്യയില്‍നിന്നുള്ള നിയമസഭാംഗമാണ് അംബരീഷ്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ, മോശം പ്രതിച്ഛായയുടെ പേരില്‍ 14 മന്ത്രിമാരെ ഒഴിവാക്കി 13 പുതുമുഖങ്ങളെ മന്ത്രിമാരാക്കിയത്.

അതേസമയം, അംബരീഷും മുതിര്‍ന്നനേതാവ് ശ്രീനിവാസപ്രസാദും അടക്കമുള്ളവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ഗുല്‍ബര്‍ഗ, മാണ്ഡ്യ, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നുണ്്ട്. അംബരീഷിനെ ഒഴിവാക്കിയതിനെതിരെ കര്‍ണാടകയിലെ സിനിമാ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്.പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സിനിമാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്്.

ഇതിനിടെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയ ദിനേശ് ഗുണ്ടുറാവുവിനെ പിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കി. പിസിസി അധ്യക്ഷനായ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ മാറ്റി മന്ത്രി ഡി.കെ. ശിവകുമാറിനെ നിയമിക്കുമെന്നു സൂചനയുണ്ട്.

Latest