Connect with us

Gulf

സ്റ്റാര്‍ട്ട് അപ്പ് വളര്‍ച്ചയില്‍ വഴിയുറപ്പിച്ച് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്

Published

|

Last Updated

ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്‌

ദോഹ : രാജ്യത്ത് സംരംഭകത്വ സംസ്‌കാരത്തിന്റെ വളര്‍ച്ചാ വഴിയിലേക്ക് ഉറച്ച ചുവടുകള്‍ വെച്ച് മുന്നേ നടന്ന് ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക് (ക്യു എസ് ടി പി). 2009ല്‍ ഉദ്ഘാടനം ചെയ്‌പ്പെട്ടതു മുതല്‍ രാജ്യത്ത് ഹൈ ടെക് ബിസിനസ് സംരംഭങ്ങള്‍ നട്ടു വളര്‍ത്തുന്നതിതില്‍ പാര്‍ക്ക് നിര്‍ണായക പങ്കുവഹിക്കുകയും മുന്നോട്ടുള്ള യാത്രയില്‍ വിജയാധ്യായങ്ങള്‍ രചിക്കുകയും ചെയ്യുന്നു. സംരഭകത്വ അവസരവും പിന്തുണയും നല്‍കുക മാത്രമല്ല സാങ്കേതിക വ്യവസായ മേഖലയില്‍ ഗവേഷണത്തിനും വികസനത്തിനും സന്നദ്ധാമാകുന്നു എന്ന സവിശേഷത കൂടി പാര്‍ക്കിനെ വേറിട്ടു നിര്‍ത്തുന്നു. ഷെല്‍, ടോട്ടല്‍, സീമെന്‍സ്, എസ് എ പി, മൈക്രോസോഫ്റ്റ്, മിസ്തുബിഷി തുടങ്ങിയ വന്‍കിട കമ്പനികളെ വരെ ഇതിനകം പാര്‍ക്ക് ആകര്‍ഷിച്ചു കഴിഞ്ഞു.
ഇപ്പോള്‍ അടുത്ത ഘട്ട വികസനത്തിനു തയാറെക്കുകയാണ് ക്യു എസ് ടി പി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ബിസിനസ് സംരഭക പ്രോഗ്രാമുകളുടെ വികനസവും സമാന്തരമായി നടത്തുന്നു. സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിച്ചു കൊണ്ടുള്ള വികസന പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തില്‍ പങ്കുചേര്‍ന്നു കൊണ്ടാണ് പാര്‍ക്കിന്റെയും വികസന നയം.
ഇപ്പോള്‍ നാലു കെട്ടിടങ്ങളിലായാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ടെക് 1, ടെക് 2 എന്നിവയും ഇന്നവേഷന്‍ സെന്റര്‍, ജി ഇ സിംഗിള്‍ യൂസര്‍ ബില്‍ഡിംഗ് എന്നിവയിലായി 34 കമ്പനികളാണ് സൗകര്യം ഉപയോഗിക്കുന്നത്. പാര്‍ക്കിന്റെ 83 ശതമാനം സൗകര്യങ്ങളും വിവിധ കമ്പനികള്‍ക്കായി നല്‍കിയിരിക്കന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം തൊട്ട് ഇതുവരെ നാലു കമ്പനികള്‍ പാര്‍ക്കില്‍ ഓഫീസ് തുറന്നു. സ്‌പെയിന്‍ കമ്പനി ഇബര്‍ഡ്രോള, ഖത്വര്‍ കമ്പനികലായ മോഡുസ്, ഗിര്‍നാസ്, വെറ്റോസിസ് എന്നിവയാണ് തുറന്നത്. ടെക് ബില്‍ഡിംഗുകള്‍ മധ്യനിര, വന്‍കിട കമ്പനികള്‍ക്കു അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് സ്‌പെയ്‌ലുള്ളത്. ഇന്നവേഷന്‍ സെന്റര്‍ ചെറുകിട കമ്പനികള്‍ക്കുള്ളതാണ്.
പാര്‍ക്കില്‍ സംരംഭകര്‍ കൂടി വരികയും അന്വേഷണങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വികസന പദ്ധതി തയാറാക്കിയത്. ടെക് 4 കെട്ടിടം അടുത്ത വര്‍ഷം ജനുവരിയോടെ പൂര്‍ത്തിയാകും. ഒന്ന്, രണ്ട് ടെക് ബില്‍ഡിംഗുകളില്‍നിന്നും വ്യത്യസ്തമായ രൂപകല്‍പ്പനയാണ് പുതിയ കെട്ടിടത്തിന്. ഹെവി മെഷിനറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് പാപ്ക്ക് മാനേജിംഗ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ലോക്കല്‍, ഇന്റര്‍നാഷനല്‍ കമ്പനിള്‍ക്ക് ഇവിടെ സൗകര്യം നല്‍കും. 6000 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വലുപ്പം. 12 കമ്പനികള്‍ക്കാണ് ഇവിടെ അവസരം ലഭിക്കുക. ഗ്രൗണ്ട് ഫ്‌ളോറില്‍ വര്‍ക്ക്‌ഷോപ്പുകളും മുകളില്‍ ഓഫീസ് സ്‌പെയ്‌സുകളും പ്രവര്‍ത്തിക്കും. ടെക് 3 ടെക് കെട്ടിടത്തിന്റെ വികസന ആസൂണ്രം നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യു എസ് ടി പി ആവിഷ്‌കരിച്ച ആക്‌സലേറ്റര്‍ പ്രോഗ്രാമിന് മികച്ച പ്രതികരണം ലഭിക്കുന്നു. ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രോഗ്രാമിന്റെ ഭാഗമാകാന്‍ സന്നദ്ധാരാകുന്ന സംരംഭകര്‍ 27ല്‍നിന്നും 103 ആയി ഉയര്‍ന്നു. മൂന്നു മാസത്തെ സെഷനായാണ് ആക്‌സിലേറ്റര്‍ പ്രോഗ്രാം നടത്തുന്നത്. വിജയകരമായ പദ്ധതികള്‍ അവതരിപ്പിക്കുന്ന 15 അപേക്ഷകരെ തിരഞ്ഞെടുത്ത് ഒരു ലക്ഷം റിയാല്‍ ഗ്രാന്റ് വാഗ്ദാനം ചെയ്താണ് പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.
മൂന്നുമാസത്തിനകം തിരഞ്ഞെടുക്കുന്ന കമ്പനികള്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള പദ്ധതി പ്രസന്റേഷന്‍ ഡെമോ ഡേയില്‍ നടത്തണം. വിജയികളാകുന്നവര്‍ക്ക് സംരംഭങ്ങള്‍ക്ക് ഗ്രാന്റും മറ്റു പിന്തുണയും ലഭിക്കും.
ഈ വര്‍ഷം ആദ്യം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍ക്യുബേഷന്‍ പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് സബ്‌സിഡി ഉള്‍പ്പെടെ നല്‍കുന്നതാണ് പ്രോഗ്രാം.

---- facebook comment plugin here -----

Latest