Connect with us

Gulf

ദോഹയിലെ ഇഫ്താര്‍ സംഗമങ്ങള്‍

Published

|

Last Updated

കൊടുങ്ങല്ലൂര്‍ മഹല്ല് ഇഫ്താര്‍ സംഗമം

കൊടുങ്ങല്ലൂര്‍ മഹല്ല്
ദോഹ: കൊടുങ്ങല്ലൂര്‍ മഹല്ല് ഏകോപന സമിതി അംഗങ്ങളുടെയും കുടുംബങ്ങളുടേയും ഇഫ്താര്‍ സംഗമത്തില്‍ സാക്കിര്‍ നദ്‌വി സന്ദേശം നല്‍കി. പി എം എ റഷീദ്, വി എ മുഹമ്മദ് റഷീദ്, അബ്ദുല്‍ കരീം എറിയാട്, താജു അഴീക്കോട്, മനാഫ്, റസാക് പതിയാശ്ശേരി, ബാബു മുഹമ്മദ് എറിയാട്, സബീബ്, ഹമീദ് എടമുക്ക്, അനസ് കാതിയാളം, സിദ്ദീഖ് പടിയത്ത്, സീദ്ദീഖ് നൂറുദ്ദീന്‍ എടവിലങ്ങ് നേതൃത്വം നല്‍കി.

ഫറോക്ക് പ്രവാസി
ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ കുടുംബ സംഗമം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ബര്‍വാ വില്ലേജിലെ റൊട്ടാന ഹോട്ടലില്‍ നടക്കും. മുഹമ്മദലി ഫാറൂഖി പ്രഭാഷണം നടത്തും. വിവരങ്ങള്‍ക്ക്: 66905424.

നന്മ ഖത്വര്‍ ലേബര്‍ ക്യാമ്പില്‍ നടത്തിയ ഇഫ്താര്‍

നന്മ ഖത്വര്‍ ലേബര്‍ ക്യാമ്പില്‍ നടത്തിയ ഇഫ്താര്‍

നോര്‍ത്ത് കുപ്പം മഹല്ല്
ദോഹ: തളിപറമ്പ നോര്‍ത്ത് കുപ്പം മഹല്ല് കൂട്ടായ്മ ക്യു ഐ ജെ സി ഇഫ്താര്‍ സഈദ് കൊമ്മച്ചി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അല്‍ ഖാസിമി പ്രഭാഷണം നടത്തി. ഉമര്‍ പി പി, ബഷീര്‍ എം പി, സകരിയ കൊമ്മച്ചി, അനസ് സിപി സംസാരിച്ചു. ശംസീര്‍ പി ക്വിസ് മത്സരം നയിച്ചു. അന്‍വര്‍ പി, അലിയാര്‍ പി സി ജേതാക്കളായി.

നാട്ടിക വെല്‍ഫെയര്‍
ദോഹ: നാട്ടിക വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമത്തില്‍ കെ കെ ഹംസ അധ്യക്ഷത വഹിച്ചു. ഖിറാഅത്ത് നടത്തി. മുജീബ് മദനി പ്രഭാഷണം നടത്തി. സി എ എം നജീബ്, പി എ ശരീഫ്, മുഹമ്മദ് അസീം, പി കെ അമീര്‍ നേതൃത്വം നല്‍കി.
നന്മ ഇഫ്താര്‍
ദോഹ: അവിദഗ്ധ തൊഴിലാളികള്‍ക്ക് നന്മ ഖത്വര്‍ ഫേസ്ബുക്ക് കൂട്ടായ്മ ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്തു. ദോഹ സയിലിയയിലെ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കിടയിലാണ് ഇഫ്താര്‍ നടത്തിയത്. ഫേസ് ബുക്ക്, വാട്‌സ് ആപ്പ് കൂട്ടയ്മകളിലൂടെയാണ് ഇഫ്താര്‍ വിഭവങ്ങള്‍ സമാഹരിച്ചത്. ഗൂപ്പിലെ അംഗങ്ങള്‍ നേതൃത്വം നല്‍കി.

ഇസ്‌ലാഹി സെന്റര്‍
ദോഹ: ഇന്ത്യന്‍ ഇസ്‌ലാഹിസെന്റര്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ശരീഫ് ഫാറൂഖി പ്രഭാഷണം നടത്തി. യൂനിറ്റി ഖത്വര്‍ ഖുര്‍ആന്‍ പരായണ മത്സരത്തില്‍ സ്ഥാനങ്ങള്‍ നേടിയ ഇസ്‌ലാഹി മദ്‌റസ വിദ്യാര്‍ഥികളായ ജാഫര്‍ ശമീം, ആദില്‍ അസ്‌ലം, ബിന്‍ഹാശിം എന്നിവര്‍ക്ക് സമ്മാനം നല്‍കി. അക്ബര്‍ കാസിം, മുഹമ്മദ് നജീബ്, അശ്‌റഫ് മടിയേരി, അഹമ്മദ് അന്‍സാരി പങ്കെടുത്തു.

ചക്കരക്കൂട്ടം
ദോഹ: കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ നിവാസികളുടെ ഒത്തു ചേരലിന് വേദിയായി ചക്കരക്കൂട്ടം ഇഫ്താര്‍. ശാഹുല്‍ ഹമീദ് വാഫി സന്ദേശം നല്‍കി. അബ്ദുര്‍റഹ്മാന്‍ എസ് എം അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ്, കെ എം എ അസീസ് സംസാരിച്ചു.

Latest