Connect with us

Ongoing News

ക്രോമും ഫയര്‍ഫോക്‌സും ലാപ്‌ടോപ് ബാറ്ററി കാര്‍ന്ന് തിന്നുമെന്ന് മൈക്രോസോഫ്റ്റ്

Published

|

Last Updated

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ് ബ്രൗസറുകള്‍ ലാപ്‌ടോപ് ബാറ്ററി കാര്‍ന്ന് തിന്നുമെന്ന് മൈക്രോസോഫ്റ്റ്. എന്നാല്‍ തങ്ങളുടെ വെബ് ബ്രൗസറായ എഡ്ജ് ഇതില്‍ നിന്ന് വ്യത്യസ്തമാണെന്നും മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. മൈക്രോസോഫ്റ്റ് നടത്തിയ ബാറ്ററി ടെസ്റ്റില്‍ എഡ്ജ് ഉപയോഗിച്ചപ്പോള്‍ ക്രോമീനേക്കള്‍ 70 മടങ്ങ് സമയം ബാറ്ററി ബാക്കപ്പ് നിലനിന്നുവെന്ന് കമ്പനി വ്യക്തമാക്കി.

ക്രോം, ഫയര്‍ഫോക്‌സ്, ഒപേര, എഡ്ജ് എന്നീ ബ്രൗസറുകള്‍ ഉപയോഗിച്ചായിരുന്നു ടെസ്റ്റ്. എഡ്ജ് ഉപയോഗിച്ചപ്പോള്‍ ബാറ്ററി ബാക്കപ്പ് 7 മണിക്കൂര്‍ 22 മിനുട്ട് നിലനിന്നപ്പോള്‍ ക്രോമില്‍ ഇത് 4 മണിക്കൂര്‍ 19 മിനുട്ടായും ഫയര്‍ഫോക്‌സില്‍ 5 അഞ്ച് മണിക്കൂര്‍ 9 മിനുട്ടായും ഒപേരയില്‍ 6 മണിക്കൂര്‍ 18 മിനുട്ടായും കുറഞ്ഞുവെന്ന് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. ബാറ്ററി ബാക്കപ്പിന് കൂടി പ്രാധാന്യം നല്‍കിയാണ് എഡ്ജ് ഡിസൈന്‍ ചെയ്തതെന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം.

ലോകത്ത് ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസറാണ് ക്രോം. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് ഇക്കാര്യത്തില്‍ ഏറ്റവും പിറകില്‍. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് അന്ത്യം കുറിച്ച് വിന്‍ഡോസ് 10ന് ഒപ്പമാണ് മൈക്രോസോഫ്റ്റ് എഡ്ജ് അവതരിപ്പിച്ചത്. പക്ഷേ ഉപഭോക്താക്കള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റാന്‍ എഡ്ജിന് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

Latest