Connect with us

International

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ്: മര്‍ക്കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥി പ്രബന്ധമവതരിപ്പിച്ചു

Published

|

Last Updated

അശ്‌റഫ് ഹസ്സന്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര ഗ്രാജുവേറ്റ് സ്റ്റുഡന്‍സ് ഇസ്ലാമിക് സ്റ്റഡീസ് അക്കാദമിക്ക് കോണ്‍ഫറന്‍സില്‍ പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥി പ്രബന്ധമവതരിപ്പിച്ചു. മദീനത്തുന്നൂര്‍ കോളജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയായ അശ്‌റഫ് ഹസ്സനാണ് Muslim Identity in central Asia: percepts and practices എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചത്. ഇന്ത്യക്കു പുറമെ നിരവധി വിദേശരാഷ്ട്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍ നിന്നും അശ്‌റഫ് ഹസ്സന്‍ മാത്രമാണ് പങ്കെടുത്തത്. ലോകത്തെ ഉന്നത ഗവേഷണ പാടവമുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിച്ച അശ്‌റഫ് ഹസ്സനെ അമേരിക്കന്‍ സുന്നി പ്രവര്‍ത്തകര്‍ പ്രത്യേകം ആദരിച്ചു. ഭാവിയില്‍ മര്‍ക്കസ് ഗാര്‍ഡനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ കൂടുതല്‍ പങ്കെടുപ്പിക്കുമെന്നും അടുത്ത രണ്ടു മാസങ്ങളിലായി യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നും മര്‍ക്കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എപി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മര്കമസ് ഗാര്ഡിനില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ ഡോ: ഉമരുല്‍ ഫാറൂഖ സഖാഫി, മുഹയിദ്ധീന്‍ സഖാഫി, അലി ആഹ്‌സനി എന്നിവര്‍ പങ്കെടുത്തു.

Latest