Connect with us

Kannur

ദളിത് യുവതിയുടെ ആത്മഹത്യാ ശ്രമം:തലശ്ശേരി എംഎല്‍എ ശംസീറിനും പിപി ദിവ്യക്കുമെതിരെ പൊലീസ് കേസ്

Published

|

Last Updated

തലശ്ശേരി: ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് സിപി എം ഓഫിസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന പരാതിയില്‍ ജയിലില്‍ മോചിതയായ ശേഷം ദളിത് യുവതി ആത്്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ തലശ്ശേരി എം എല്‍ എ. അഡ്വ. എ എന്‍ ശംസീറിനെതിരെ പോലിസ് കേസെടുത്തു. കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മകള്‍ അഞ്ജനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ എന്‍ ശംസീറിനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യക്കുമെതിരെ ഐ പി സി 109ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണക്ക് തലശ്ശേരി പോലീസ് കേസെടുത്തത്.

ചാനല്‍ ചര്‍ച്ചയില്‍ ഇരുവരും തന്നെയും കുടുംബത്തെയും അവഹേളിക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അഞ്ജന കഴിഞ്ഞ ദിവസം പോലീസിനു മൊഴി നല്‍കിയിരുന്നു. എ ഡി ജി പി സുധേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ വനിതാ സെല്‍ സി ഐ കമലാക്ഷിയാണ് കഴിഞ്ഞ ദിവസം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തി അഞ്ജുനയില്‍ നിന്ന് മൊഴിയെടുത്തിരുന്നത്.
തുടര്‍ന്ന് വനിതാ സി ഐ തലശ്ശേരി സി ഐക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. അതേസമയം, ആത്മഹത്യാ ശ്രമം നടത്തിയതിനു അഞ്ജനയ്‌ക്കെതിരെ ഐ പി സി 309 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Latest