Connect with us

Palakkad

ഒറ്റപ്പാലം സംഭവം :റിപ്പോര്‍ട്ടര്‍ ചാനലിലെ ലേഖകന് വധഭീഷണി

Published

|

Last Updated

പാലക്കാട്: ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ റിപ്പോര്‍ട്ടര്‍ ടി വി ജില്ലാ ലേഖകന്‍ ശ്രീജിത്ത് ശ്രീകുമാറിന് വധ ഭീഷണി. ടെലിഫോണിലൂടെയാണ് വധഭീഷണിയുണ്ടായത്. 9447111396 എന്ന നമ്പറില്‍ നിന്ന് വിളിച്ച് കൊല്ലുമെന്നായിരുന്നായിരുന്നു ഭീഷണി.

സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തും കെ യു ഡബ്ല്യു ജെ പാലക്കാട് ജില്ലാഘടകവും ജില്ലാ പോലിസ് സുപ്രണ്ട് ഡോ. ശ്രീനിവാസിന് പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ 14 നാണ് നെല്ലായയില്‍ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബി ജെ പി പ്രവര്‍ത്തകരെ ഒറ്റപ്പാലം കോടതിയില്‍ എത്തിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാം, റിപ്പോര്‍ട്ടര്‍ ടി വി ജില്ലാ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാര്‍ എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടറുടെ കാമറയും സംഘം തകര്‍ത്തിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ചെര്‍പ്പുളശ്ശേരി പോലിസ് കേസെടുത്തിരുന്നു.

അടുത്ത ദിവസം സംഭവത്തിലെ രണ്ട് പ്രതികള്‍ ഷൊര്‍ണൂര്‍ പോലിസില്‍ കീഴടങ്ങി. ആര്‍ എസ് എസ് ജില്ലാ പ്രചാരകരായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, പാലക്കാട് വാടാനക്കുറിശ്ശി സ്വദേശി സുമേഷ് എന്നിവരാണ് കീഴടങ്ങിയത്.
ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആക്രമിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനു നേരെ ഉണ്ടായ വധഭീഷണി ഗൗരവമായി അന്വേഷിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയുടെ പാലക്കാട് ജില്ലാ ലേഖകന്‍ ശ്രീജിത്ത് ശ്രീകുമാരനാണ് കഴിഞ്ഞ ദിവസം ടെലഫോണിലൂടെ വധഭീഷണി സന്ദേശം ലഭിച്ചത്.
സ്വതന്ത്രമായും നിര്‍ഭയമായും മാധ്യമ പ്രവര്‍ത്തനം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടിയും സെക്രട്ടറി സി ആര്‍ ദിനേശും ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest