Connect with us

Ongoing News

സിംബാവെക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി

Published

|

Last Updated

ഹരാരെ: മൂന്നാം ട്വന്റി20യില്‍ സിംബാവെക്കെതിരെ ഇന്ത്യക്ക് മൂന്ന് റണ്‍സ് ജയം. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി 20യില്‍ ആതിഥേയര്‍ രണ്ടു റണ്‍സിനു വിജയിച്ചിരുന്നു.

സ്‌കോര്‍: ഇന്ത്യ 138/6 (20 ഓവര്‍), സിംബാബ്‌വെ 135/6 (20 ഓവര്‍).

വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക്് തുടക്കത്തില്‍തന്നെ ചിബാബ (5) യെ നഷ്ടമായെങ്കിലും മസാകഡ്‌സയും സിബാന്‍ഡയും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. ഒരുഘട്ടത്തില്‍ നാലുവിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയര്‍. ഇതിനുശേഷം ആതിഥേയര്‍ക്കു മേധാവിത്വം നഷ്ടമായങ്കെിലും അവസാന ഓവര്‍ ഇന്ത്യന്‍ കളിക്കാരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതായിരുന്നു. എല്‍ട്ടണ്‍ ചിഗുംബരയും മരുമയുമായിരുന്നു ക്രീസില്‍. 21 റണ്‍സ് വേണ്്ടിയിരുന്ന അവസാന ഓവറില്‍ സഖ്യം 17 റണ്‍സ് അടിച്ചുകൂട്ടി. അവസാന പന്തില്‍ ചിഗുംബര (16) യെ പുറത്താക്കി ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്കു ജയം സമ്മാനിച്ചു. സിബാന്‍ഡ (28) യാണ് സിംബാബ്‌വെ ടോപ് സ്‌കോറര്‍.

നേരത്തെ, ടോസ് നേടിയ സിംബാബ്‌വെ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മന്‍ദീപ് സിംഗ് (4), ഓപ്പണര്‍ ലോകേഷ് രാഹുല്‍ (22), മനീഷ് പാണ്ഡെ (0) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ മുന്‍നിരയുടെ പ്രകടനം. എന്നാല്‍ തുടര്‍ന്നു ക്രീസിലെത്തിയ കേദാര്‍ ജാദവ് ഇന്ത്യന്‍ ബാറ്റിംഗിനെ മുന്നോട്ടുനയിച്ചു. 42 പന്തുകള്‍ നേരിട്ട ജാദവ് ഏഴ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പടെ 58 റണ്‍സ് നേടി. നായകന്‍ ധോണി 13 പന്തില്‍നിന്ന് 9 റണ്‍സ് നേടി പുറത്തായി. അക്‌സര്‍ പട്ടേല്‍ 11 പന്തില്‍നിന്ന് 20 റണ്‍സുമായി പുറത്താകാതെനിന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി തിരിപാനോ മൂന്ന് വിക്കറ്റ് നേടി.

---- facebook comment plugin here -----

Latest