Connect with us

Gulf

ആസ്റ്റര്‍ റോഡ് സുരക്ഷാ പ്രചാരണം സമാപിച്ചു

Published

|

Last Updated

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കാമ്പയിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍ മത്സരത്തിലെ വിജയികള്‍

ദോഹ: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ നാഷനല്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുമായി സഹകരിച്ച് നടത്തി വന്ന ഗതാഗത സുരക്ഷാ കാമ്പയിന് സമാപനം. “സേഫ് റോഡ്, ഐ പ്ലഡ്ജ്” എന്ന ശീര്‍ഷകത്തിലാണ് വിവിധ പരിപാടികളോടെ കാമ്പയിന്‍ നടത്തി വന്നത്. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ (സി എസ് ആര്‍) ഭാഗമായായിരുന്നു പ്രവര്‍ത്തനം.
സമാപന സംഗമത്തില്‍ കാമ്പയിനില്‍ പങ്കു ചേര്‍ന്ന സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സംഘടകള്‍ എന്നിവയെ ആദരിച്ചു. റോഡ് സേഫ്റ്റി പോസ്റ്റര്‍ മത്സരം, സ്‌പോട്ട് ദ ടാക്‌സി മത്സരം എന്നിവ നടത്തി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അവയര്‍നസ് ഓഫീസര്‍ ഫഹദ് ശരീദ അല്‍ അബ്ദുല്ല സംഗമം ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഖത്വര്‍ സി ഇ ഒ ഡോ. സമീര്‍ മൂപ്പന്‍, മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗം റീച്ച് ഔട്ട് ഓഫീസര്‍ ഫൈസല്‍ ഹുദവി, ആസ്റ്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാസര്‍ മൂപ്പന്‍ സംബന്ധിച്ചു.
പോസ്റ്റര്‍ ഡിസൈനിംഗില്‍ ആദിത്യഭൂഷന്‍ ദേശായി (ബിര്‍ള സ്‌കൂള്‍) ഒന്നാം സ്ഥാനം നേടി. നിധി നൊരോന (ഡി പി എസ് മേഡേണ്‍), കാര്‍ത്തിക മഹേഷ് (എം ഇ എസ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ അമല്‍ സെന്‍ (എം ഇ എസ്), സ്വാതി മോള്‍ ഹരിദാസന്‍ (ബിര്‍ള), ജെസിക മേരി ക്യു ഫ്‌ളോഴ്‌സ് (ഫിലിപ്പൈന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഷീജ ചേലാട്, മിഷല്ലെ സി റിയാസ്, സനല്‍ പി എസ് എന്നിവര്‍ ജനറല്‍ വിഭാഗത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടി. ഡിജിറ്റല്‍ വിഭാഗത്തില്‍ ബൈജു പി കെ, കണ്ണന്‍ വി കെ, ശ്രീഹരി ബാലകൃഷ്ണന്‍ എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.
വിജയകരമായ ഇത്തരമൊരു പ്രചാരണ പ്രവര്‍ത്തനം നടത്തിയതില്‍ ആസ്റ്ററിനെ അഭിനന്ദിക്കുന്നതായി ലെഫ്. ഫഹദ് ശരീദാഹ് പറഞ്ഞു. 55 പൊതു പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടന്നു. പെഡസ്ട്രിയന്‍ സുരക്ഷക്കും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനുമായുള്ള പ്രാചരണം എന്നിവക്കു പുരമേ കാമ്പയിന്റെ ഭാഗമായി 16827 പേര്‍ റോഡ് സുരക്ഷാ പ്രതിജ്ഞയെടുത്തു. 46,000 ലഘുലേഖകള്‍ വിതരണം ചെയ്തു. ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു, മലയാളം, നേപ്പാളീസ്, തമിഴ്, സിന്‍ഹള ഭാഷകളിലായിരുന്നു ലഘുലേഖകള്‍. പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ 1100 കുട്ടികളാണ് പങ്കെടുത്തത്. പോലീസ് കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് മുഖേന 213000 ഇ മെയിലുകളും അയച്ചു.

Latest