Connect with us

Ongoing News

ചരിത്രം കുറിച്ച് ഐസ്‌ലാന്‍ഡ്‌

Published

|

Last Updated

പാരീസ്: യൂറോ കപ്പില്‍ ഐസ്‌ലാന്‍ഡ് ചരിത്രം കുറിച്ചു. ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച അവര്‍ യൂറോ 2016ന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇന്‍ജുറി ടൈമിലായിരുന്നു വിജയ ഗോളിന്റെ പിറവി. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഐസ്‌ലാന്‍ഡ് നേടുന്ന ആദ്യ ജയം കൂടിയാണിത്. അതെ സമയം, ഹംഗറിയോട് സമനില വഴങ്ങിയ പോര്‍ച്ചുഗലിന് യൂറോ കപ്പില്‍ ഇനി നേരിയ പ്രതീക്ഷകള്‍ മാത്രം ബാക്കി. 3-3നായിരുന്നു പോര്‍ച്ചുഗലിന്റെ സമനില. 19ാം മിനുട്ടില്‍ ജീറയുടെ ഗോളില്‍ ഹംഗറിയാണ് ആദ്യം മുന്നിലെത്തിയത്. 42ാം മിനുട്ടില്‍ നാനി മത്സരം സമനിലയിലെത്തിച്ചു. 47ാം മിനുട്ടില്‍ ക്യാപ്റ്റന്‍ സുദ്‌സാക്ക് ഹംഗറിക്ക് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ 50ാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ വീണ്ടും സമനില പിടിച്ചു. 55ാം മിനുട്ടില്‍ സുദ്‌സാക്കിന്റെ രണ്ടാം ഗോളിലൂടെ ഹംഗറി മുന്നില്‍. 62ാം മിനുട്ടില്‍ ഒരിക്കല്‍ കൂടി സ്‌കോര്‍ ചെയ്ത റൊണാള്‍ഡോ മത്സരം സമനിലയിലെത്തിച്ചു. പിന്നീട് നിരവധി തവണ അവര്‍ ഗോള്‍ നേടാന്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.