Connect with us

Gulf

റമസാന്‍ പരിശോധനയില്‍ 19 സ്ഥാപനങ്ങള്‍ക്ക് പിഴ

Published

|

Last Updated

ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

ദോഹ: റീട്ടെയില്‍ സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം നടത്തി വരുന്ന പരിശോധനയില്‍ 17 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. അപ്രഖ്യാപിത മിന്നല്‍ പരിശോധനയിയൂടെയാണ് അധികതര്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. രാജ്യവ്യാപകമായി പരിശോധന നടത്തി വരുന്നതായി മന്ത്രാലയം അറിയിച്ചു. 2008ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ചാണ് നടപടി.
റമസാനില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുന്നതിനായാണ് കാമ്പയിന്‍ നടത്തുന്നത്. വിപണി നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്യുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. വില കൂട്ടി വില്‍ക്കന്നതിനും ഉപയോഗയോഗ്യമല്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നതും കണ്ടെത്തി അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നു. 1400 ഔട്ട്‌ലെറ്റുകളിലാണ് ഇതിനകം പരിശോധന പൂര്‍ത്തിയാക്കിയത്. 19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വില കൂട്ടി വില്‍ക്കുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിര്‍ദിഷ്ട വിലയിലധികം ഈടാക്കല്‍, പഴ വര്‍ഗങ്ങളും പച്ചക്കറികളും ഉയര്‍ന്ന വിലക്ക് കച്ചവടം നടത്തുന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കണ്ടെത്തി. ഇത്തരം നിയമലംഘനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലന്നും രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘനം കണ്ടെത്താന്‍ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.