Connect with us

Gulf

എംബസി ആഭിമുഖ്യത്തില്‍ യോഗ ദിനാചരണം നടന്നു

Published

|

Last Updated

ഇന്ത്യന്‍ എംബസി യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍.

ദോഹ: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഖത്വര്‍ ഗവണ്‍മെന്റെന്റെയും ഇന്ത്യന്‍ കള്‍ചറല്‍ സെന്റെറിന്റെയും മറ്റു കമ്യൂണിറ്റി ഫോറങ്ങളുടെയും സഹകരണത്തോടെ അല്‍ ഗര്‍റാഫ സ്‌പോര്‍ട്‌സ് ക്ലബ് ഇന്‍ഡോര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയും ഖത്വര്‍ ഗവണ്‍മെന്റ് പ്രതിനിധികളും നിരവധി യോഗ പ്രേമികളും പങ്കെടുത്തു.

സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ യോഗ പ്രദര്‍ശനം

സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ യോഗ പ്രദര്‍ശനം

യോഗയെക്കുറിച്ചുള്ള ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മുതലാണ് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കാന്‍ തുടങ്ങിയത്. ഒന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ക്യു പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
യോഗ പരിശീലനസ്ഥപനം കൂടിയായ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലും യോഗ ദിനാചരണം നടന്നു. പ്രദര്‍ശനത്തിലും ശില്‍പ്പശാലയിലും നിരവധി പേര്‍ പങ്കെടുത്തു. ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വീഡിയോ ഡെമോ പ്രദര്‍ശിപ്പിച്ചു.
യോഗ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മൂന്ന് ദിവസത്തെ യോഗ ശില്‍പശാലയും നടത്തിയിരുന്നു. “യോഗ ഇന്‍ ദോഹ” എന്ന പേരില്‍ ഐ സി സി അശോക ഹാളില്‍ നടന്ന ശില്‍പ്പശാലക്ക് ഇന്ത്യയില്‍ നിന്നുള്ള യോഗ വിദഗ്ധരാണ് നേതൃത്വം നല്‍കിയത്. യോഗയില്‍ താത്പര്യമുള്ളവര്‍ക്ക് ദിവസേന രണ്ട് മണിക്കൂര്‍ നീളുന്ന പരിശീലനത്തില്‍ നിരവധി പേരാണ് സംബന്ധിച്ചത്.

Latest