Connect with us

National

പരിക്കേറ്റ വലതുകാലിനു പകരം ഇടതുകാല്‍ ശസ്ത്രക്രിയ ചെയ്തു: ഡോക്ടര്‍മാരെ ആശുപത്രി പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: യുവാവിന്റെ പരിക്കേറ്റ വലതുകാലിനു പകരം ഇടതുകാല്‍ ശസ്ത്രക്രീയ ചെയ്ത അഞ്ച് ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആശുപത്രി പുറത്താക്കി. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയിലാണ് സംഭവം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ രവി റായിയുടെ (24) പരാതിയില്‍ അശോക് വിഹാര്‍ പോലീസ് കേസെടുത്തതോടെ ആശുപത്രി അധികൃതര്‍ ശസ്ത്രക്രീയ നടത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ പുറത്താക്കുകയായിരുന്നു.

ഞായറാഴ്ച വീടിന്റെ പടിക്കെട്ടിറങ്ങുന്നതിനിടെ മറിഞ്ഞു വീണതിനെ തുടര്‍ന്ന് രവിയുടെ വലതുകാലിന്റെ കണ്ണയ്ക്കു ഒടിവുണ്ടായിരുന്നു. എന്നാല്‍, ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഇദ്ദേഹത്തിന്റെ കുഴപ്പമൊന്നുമില്ലാത്ത ഇടതുകാലിന്റെ കണ്ണയിലാണ് ശസ്ത്രക്രീയ നടത്തിയത്. ഒടിവുണ്ടായ വലതുകാലിന്റെ കണ്ണയ്ക്കു പകരമാണ് ഇടതുകാല്‍ ശസ്ത്രക്രീയ നടത്തിയതെന്നും വലതുകാലില്‍ ഒന്നും ചെയ്തിട്ടില്ലെന്നും രവിയുടെ പിതാവ് രാംകരണ്‍ വ്യക്തമാക്കി.