Connect with us

Kerala

ഗുല്‍ബര്‍ഗ റാഗിംഗ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്‌

Published

|

Last Updated

കോഴിക്കോട്: ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ക്കെതിരെ കൂടി കര്‍ണാടക പോലീസ് കേസെടുത്തു. വിദ്യാര്‍ഥികളായ ജോ, കൃഷ്ണ, ശില്‍പ്പ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിന്റെ പശ്ചാത്തലത്തിലാണ് കേസ്. വധശ്രമം, ദളിത് പീഡനം, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഗുല്‍ബര്‍ഗിലെ അല്‍ ഖമര്‍ നഴ്‌സിംഗ് കോളജിലെ ബി എസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുകയും ടോയ്‌ലെറ്റ് ക്ലീനറായ ആസിഡ് ലായനി കുടിപ്പിക്കുകയും ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദളിത് പെണ്‍കുട്ടി അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരുന്നു.
അന്നനാളത്തില്‍ പൊള്ളലേറ്റ അശ്വതിയുടെ നില ഗുരുതരമായി തുടരുകയാണ്. 1998ല്‍ കേരള നിയമസഭ പാസ്സാക്കിയ റാഗിംഗ് പ്രിവന്‍ഷന്‍ ആക്ട് കര്‍ണാടകയില്‍ ബാധകമല്ലാത്തതിനാലാണ് കര്‍ണാടക പോലീസ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. റാഗിംഗിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആതിര, ലക്ഷ്മി എന്നിവര്‍ക്കെതിരെ വധശ്രമത്തിനും എസ് സി/എസ ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് കര്‍ണാടക പോലീസിന് കൈമാറിയിട്ടുണ്ട്.
അശ്വതിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ കര്‍ണാടക പോലീസിന് കൈമാറിയിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകളുമായി ഉദ്യോഗസ്ഥര്‍ ഗുല്‍ബര്‍ഗയിലെ റോസ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സംഭവം നടന്നത് ഗുല്‍ബര്‍ഗയിലെ റോസ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് കര്‍ണാടക പോലീസാണ്.
കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സംഭവം. ബാത്ത് റൂം വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന ഫിനോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ബലം പ്രയോഗിച്ച് കുടിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ ദ്രുതഗതിയിലായില്ലെങ്കില്‍ മനുഷ്യവകാശ കമ്മീഷന്‍ നടപടിയെടുക്കുമെന്ന് അശ്വതിയെ സന്ദര്‍ശിച്ച ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest