Connect with us

Kozhikode

ക്ഷേത്രം തന്ത്രിയുടെ വീട് കയറി അക്രമം നടത്തിയ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

മനാംകുന്ന് ശ്രീധരന്‍ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് അടിച്ചു തകര്‍ത്ത നിലയില്‍.

താമരശ്ശേരി: മൈക്കാവ് മാനാംകുന്നില്‍ ക്ഷേത്രം തന്ത്രിയുടെ വീട് കയറി അക്രമം നടത്തിയ അയല്‍വാസിയെ കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മാനാംകുന്ന് മഹാദേവ ക്ഷേത്രം തന്ത്രി എളമന ഇല്ലത്ത് ശ്രീധരന്‍ മ്പൂതിരിയുടെ വീടിനു നേരെയാണ് അയല്‍വാസി അമ്പലക്കണ്ടി ബാബു എന്ന കടു ബാബു അക്രമം അഴിച്ചു വിട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. വീടിന്റെ ഗെയ്റ്റ് ചാടിക്കടന്നു അകത്തുകടന്ന ബാബു പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പും വീടിന്റെ ജനല്‍ ചില്ലും അടിച്ച് തകര്‍ക്കുകയായിരുന്നു. ഇരുമ്പു ദണ്ഡുകൊണ്ടുള്ള അടിയേറ്റ് ശ്രീധരന്‍ നമ്പൂതിരിയുടെ കൈക്കും പരുക്കേറ്റു.
കൃത്യം നിര്‍വഹിച്ച ശേഷം തൊട്ടടുത്തുള്ള തറവാടു വീട്ടില്‍ കയറി കിടന്ന ബാബുവിനെ കോടഞ്ചേരി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ലഹിരക്ക് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്സ്യ, വൈസ് പ്രസിഡണ്ട്് തമ്പി പറകണ്ടം, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ജെ മനു തുടങ്ങിയവര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ വീട് ന്ദര്‍ശിച്ചു.

മനാംകുന്ന് ശ്രീധരന്‍ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് അടിച്ചു തകര്‍ത്ത നിലയില്‍.