Connect with us

Kerala

15 വാര്‍ഡുകളില്‍ ജൂലൈ 28ന് ഉപതിരഞ്ഞെടുപ്പ്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ജൂലൈ 28ന് നടക്കും. ഉപതിരഞ്ഞെടുപ്പിന്റെ കാര്യപരിപാടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചതോടെ ഇന്നലെ മുതല്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഗ്രാമപഞ്ചായത്തുകളില്‍ ഒട്ടാകെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലുമായിരിക്കും മാതൃകാപെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ടാകുക. അംഗങ്ങളുടെ രാജിയോ മരണമോ കാരണം ഉണ്ടായിട്ടുളള ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുളളത്.
ജൂലൈ നാലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച വിജ്ഞാപനവും വരണാധികാരിയുടെ നോട്ടീസ് പരസ്യപ്പെടുത്തലും നടത്തും. ജൂലൈ 11 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം.
12ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുളള അവസാന തീയതി 14 ആണ്. 29ന് വോട്ടെണ്ണല്‍ നടക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍:
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പാപ്പനംകോട്), തൊളിക്കോട് ഗ്രാമപഞ്ചായത്ത് (തോട്ടുമുക്ക്), വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് (അക്കരവിള). ആലപ്പുഴ: ചേര്‍ത്തല മുനിസിപ്പാലിറ്റി (സിവില്‍സ്റ്റേഷന്‍), പാലമേല്‍ ഗ്രാമപഞ്ചായത്ത് (ആദിക്കാട്ടുകുളങ്ങര ടൗണ്‍) കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്ത് (പറമ്പുകര), മാടപ്പളളി ഗ്രാമപഞ്ചായത്ത് (കണിച്ചുകുളം) ഇടുക്കി: കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ( മുളംകുന്ന്). എറണാകുളം: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി (ചക്കംകുളങ്ങര). തൃശൂര്‍: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് (പത്താഴക്കാട്). പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പാലിറ്റി (കണ്ണിയാംപുറം വായനശാല). മലപ്പുറം: ഊരകം ഗ്രാമപഞ്ചായത്ത് ( ഒ കെ എം വാര്‍ഡ്). കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് (ഓമശ്ശേരി ഈസ്റ്റ്). കണ്ണൂര്‍:കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് (അഞ്ചാംപീടിക). കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് (ഉദുമ).

Latest