Connect with us

Kerala

വയനാട്ടില്‍ ഭക്ഷ്യവിഷബാധ: 38 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

വയനാട്:വയനാട്ടിലെ മുട്ടില്‍ ഡബ്ല്യൂഎംഒ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 38 കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും ഉച്ചയ്ക്ക് ചോറും സാമ്പാറും തൈരും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. വൈകിട്ട് പാലും നല്‍കി. ഇതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. ഛര്‍ദിയും വയറിളക്കവും തളര്‍ച്ചയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ സ്‌കൂളില്‍ എത്തി പരിശോധന നടത്തി. എഡിഎം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തി കണ്ടു. ഭക്ഷ്യവിഷബാധ എങ്ങനെ ഏറ്റുവെന്ന് അന്വേഷണം തുടങ്ങി.

Latest