Connect with us

National

മുംബൈയിലെ അംബേദ്കര്‍ ഭവന്‍ പൊളിച്ചു നീക്കി

Published

|

Last Updated

മുംബൈ: ദാദറിലെ അംബേദ്കര്‍ ഭവന്‍ പൊളിച്ചു നീക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് കെട്ടിടം പൊളിച്ചുനീക്കിയത്. സംഭവത്തില്‍ അംബേദ്കര്‍ ഭവന്‍ നടത്തിപ്പുകാരായ പീപ്പിള്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിനെതിരെ നടപടി ആവശ്യപ്പെട്ട് അംബേദ്കറിന്റെ കൊച്ചുമക്കളായ പ്രകാശ് അംബേദ്കറും ആനന്ദ് രാജ് അംബേദ്കറും രംഗത്തെത്തി. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് 17 നില കെട്ടിടം നിര്‍മിക്കാനുള്ള പിഐടി നീക്കം പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു.

അംബേദ്കര്‍ തന്റെ മിക്ക പുസ്തകങ്ങളുടേയും രചന നിര്‍വഹിച്ചത് ഇവിടെ വെച്ചായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ അംബേദ്കറിന്റെ കൈയെഴുത്ത് പ്രതികള്‍ നശിക്കുകയും 1947ല്‍ അദ്ദേഹം സ്ഥാപിച്ച പ്രിന്റിംഗ് പ്രസിന് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Latest