Connect with us

Kerala

താന്‍ നല്ല അച്ഛന് പിറന്നവന്‍: ഗണേഷിന് ഷിബുവിന്റെ മറുപടി

Published

|

Last Updated

തിരുവനന്തപുരം: ഷിബു ബേബി ജോണ്‍ വഞ്ചകനാണെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തിന് പരോക്ഷ മറുപടിയുമായി ഷിബു. താന്‍ അഹങ്കാരിയായത് നല്ല അച്ഛന് പിറന്നതുകൊണ്ടാണെന്ന് ഷിബു പ്രതികരിച്ചു. തന്റെ അച്ഛന്‍ അഴിമതിക്കേസില്‍ ജയിലില്‍ കിടന്നിട്ടില്ലെന്നും ബാലകൃഷ്ണ പിള്ളയുടെ ജയില്‍വാസത്തെ ഉദ്ദേശിച്ച് ഷിബു പറഞ്ഞു. അഹങ്കാരിയായ ഷിബു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.