Connect with us

National

മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ആണവ സാമഗ്രി വിതരണ ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു. അംഗത്വത്തിനുള്ള ഉടമ്പടിയില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തിങ്കളാഴ്ച്ച ഒപ്പിട്ടേക്കും.

മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതോടെ ഭാവിയില്‍ മിസൈല്‍ സാങ്കേതികവിദ്യാ കയറ്റുമതി സംഘങ്ങളായ എന്‍എസ്ജി, ആസ്‌ത്രേലിയ ഗ്രൂപ്പ്, വാസെനര്‍ അറേഞ്ച്‌മെന്റ് എന്നിവയിലേക്ക് പ്രവേശനം സുഗമമാകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.

Latest