Connect with us

Gulf

അല്‍ഹസ മലയാളികള്‍ക്ക് ആശ്വാസവുമായ് സഅദിയ്യ സമൂഹ ഇഫ്താര്‍

Published

|

Last Updated

അല്‍ഹസ്സ:മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമായി അല്‍ഹസ്സ സഅദിയ്യ സമൂഹ ഇഫ്താര്‍ ശ്രദ്ധേയമാകുന്നു. റമസാന്‍ ഒന്ന് മുതല്‍ നടന്നു വരുന്ന സമൂഹ ഇഫ്താറില്‍ അല്‍ ഹസയിലെ മലയാളികളും മറ്റു സംസ്ഥാനക്കാരും അടക്കം ദിനേന ഇരുനൂറോളംപേര്‍ പങ്കെടുക്കുന്നു. ജാമിഅ സഅദിയ്യ അറബിയ്യയുടെ അല്‍ഹസ്സ കമ്മിറ്റിയാന് 6 വര്‍ഷമായി മുടങ്ങാതെ ഈ മഹാ സംരംഭം നടത്തി വരുന്നത്.

ജോലിയുള്ളതിനാല്‍ സമയം ലഭ്യമാകാതെ വരുന്ന ഒട്ടനവധി പേര്‍ക്ക് ഈ ഇഫ്താര്‍ സംഗമം ആശ്വാസമാകുന്നു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നോമ്പ്തുറക്കെത്തുന്നവരുടെ ആധിക്യം കണക്കിലെടുത്ത് വിശാലമായ കെട്ടിടത്തിലേക്ക് അല്‍ഹസ്സ സഅദിയ്യയുടെ ആസ്ഥാനം തന്നെ ഈയടുത്ത് മാറ്റുകയുണ്ടായി. പ്രമുഖ സയ്യിദന്‍മാരും പണ്ഡിതരും വിവിധ ദിവസങ്ങളില്‍ സംഗമത്തിലെത്തി പ്രാര്‍ഥന കൊണ്ടനുഗ്രഹിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ പ്രസിഡന്റും മുസ്ലിം കേരളത്തിന്റെ നവോഥാന ശില്‍പിയുമായിരുന്ന നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മേല്‍ നോട്ടത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി കാസര്‍കോട് ജില്ലയില്‍ പ്രവത്തിച്ച് വരുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാന് ജാമിഅ സഅദിയ്യ അറബിയ്യ.