Connect with us

National

മൈസൂര്‍ രാജാവ് യദുവീര്‍ കൃഷ്ണദത്ത വിവാഹിതനായി

Published

|

Last Updated

നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മൈസൂരിലെ അംബവിലാസ് രാജ കൊട്ടാരത്തില്‍ നടന്ന രാജവിവാഹം. യുവരാജാവ് യദുവിര്‍ കൃഷ്ണദത്ത രാജസ്ഥാനിലെ ദുന്‍ഗാപൂര്‍ രാജ കുടംബത്തിലെ ത്രിഷികാ കുമാരിക്കാണ് വരണമാല്യം ചാര്‍ത്തിയത് (2016 ജൂണ്‍ 27)

മൈസൂര്‍: മൈസൂര്‍ രാജാവ് യദുവീര്‍ കൃഷ്ണദത്ത വിവാഹിതനായി. തിങ്കളാഴ്ച രാവിലെ 9.05 നും 9.35 മും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ യദുവീര്‍ രാജസ്ഥാനിലെ ഡുംഗര്‍പൂര്‍ രാജകുടുംബാംഗമായ ത്രിഷികാ കുമാരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

രാജസ്ഥാനിലെ ദുംഗര്‍പൂര്‍ രാജകുടുംബാംഗമായ ഹര്‍ഷവര്‍ധന്‍ സിങിന്റെയും മഹേഷ്ശ്രി കുമാരിയുടെയും മകളാണ് തൃഷിക സിങ്. രാജകീയ പാരമ്പര്യത്തില്‍ വിവാഹച്ചടങ്ങുകള്‍ക്ക് ഇന്നലെ തന്നെ തുടക്കമായിരുന്നു. രാജഗുരുവിന്റെ പാദപൂജയോടെയാണ് വിവാച്ചടങ്ങുകള്‍ ആരംഭിച്ചത്.

mysur marriiageഅംബാവിലാസ് കൊട്ടാരത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ വീക്ഷിക്കാന്‍ രാജകുടുംബത്തില്‍ നിന്നും അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്.
കൊട്ടാരത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചടങ്ങുകള്‍ നടന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാറുടെയും പ്രമോദദേവിയുടേയും വിവാഹമാണ് മൈസൂരു കൊട്ടാരത്തില്‍ അവസാനമായി നടന്നത്. വിവാഹിതനാകുന്ന യുവരാജാവ് യദുവിര്‍ കൃഷ്ണദത്ത രാജകുടുംബത്തിന്റെ ദത്തുപുത്രനാണെന്നതാണ് മറ്റൊരു വിസ്മയം.

mysur marriageമുന്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജാവിനും പ്രമോദദേവിക്കും സന്താന സൗഭാഗ്യമില്ലാത്തതിനെത്തുടര്‍ന്ന് 1995ലാണ് യദുവിര്‍ രാജകുടുംബത്തിലെത്തുന്നത്. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയയാളാണ് യദുവീര്‍. യദുവീറിന്റെ ബിരുദ പഠനം പൂര്‍ത്തിയായ ശേഷമാണ് പട്ടാഭിഷേക ചടങ്ങുകള്‍ നടന്നത്. വഡിയാര്‍ പരമ്പരയിലെ 27ാമത്തെ രാജാവാണ് യദുവീര്‍.

രാജവിവാഹം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊട്ടാരത്തിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. കൊട്ടാരം ബോര്‍ഡ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശൈലേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷണക്കത്തുള്ളവര്‍ക്ക് മാത്രമായിരുന്നു കൊട്ടാരത്തില്‍ പ്രവേശനം അനുവദിച്ചിരുന്നത്. പൊതുജനങ്ങള്‍ക്ക് വിവാഹം വീക്ഷിക്കാന്‍ കൊട്ടാരത്തിന് സമീപം എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് രാജവിവാഹം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായത്. ജൂണ്‍ 29 വരെ ചടങ്ങുകള്‍ നീളും.

---- facebook comment plugin here -----

Latest