Connect with us

Organisation

മുസ്‌ലിം ജമാഅത്ത് വിദ്യാഭ്യാസനിധി അന്തിമഘട്ടത്തിലേക്ക്

Published

|

Last Updated

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച വിദ്യാഭ്യാസ നിധിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ മദ്‌റസകള്‍ സ്ഥാപിക്കുന്നതിനും മറ്റു വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ ലക്ഷ്യം വെച്ചുമാണ് വിദ്യാഭ്യാസ നിധി പ്രഖ്യാപിച്ചിട്ടുള്ളത്. സോണ്‍ തലങ്ങളില്‍ നേതാക്കളുടെ നേരിട്ടുള്ള നിധി സമാഹരണം നടന്നുവരികയാണ്.

വിദ്യാഭ്യാസ നിധി ഏറ്റുവാങ്ങുന്നതിനായി സംസ്ഥാന നേതാക്കള്‍ അടുത്തമാസം 10 മുതല്‍ 12 വരെയാണ് പര്യടനം നടത്തുക. ജില്ലകളുടെ വിസ്തൃതിയനുസരിച്ചു ഒന്നിലധികം സ്വീകരണ കേന്ദ്രങ്ങള്‍ സംഘടിപ്പിക്കും. സോണ്‍ കമ്മിറ്റിയുടെ കീഴിലായി സെക്ടര്‍ ഭാരവാഹികള്‍ നിധി നേതാക്കളെ ഏല്‍പ്പിക്കും.
സംസ്ഥാന സാരഥികളായ സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹ സഖാഫി തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ പര്യടനത്തിന് നേതൃത്വം നല്‍കും.
വിദ്യാഭ്യാസ നിധി പൂര്‍ണ വിജയത്തിലെത്തിക്കാന്‍ റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാരും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ആഹ്വാനം ചെയ്തു.