Connect with us

National

മലേഗാവ് സ്‌ഫോടനം: പ്രഗ്യാ സിംഗിന് ജാമ്യമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പ്രഗ്യാ സിംഗിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഹരജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്. പ്രഗ്യാ സിംഗിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ബിലാലിന്റെ പിതാവ് സയ്യിദ് നിസാര്‍ നല്‍കിയ ഹരജിയും കോടതി പരിഗണിച്ചിരുന്നു.

അതേസമയം, ജാമ്യഹരജിയെ എന്‍ഐഎ എതിര്‍ത്തില്ല. നേരത്തെ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രഗ്യാസിംഗിനെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ നിലപാടില്‍ ഉറച്ചുനിന്നാണ് എന്‍എഐ ജാമ്യഹരജിയെ അനുകൂലിച്ചത്. എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ പ്രഗ്യക്ക് എതിരെ ചുമത്തിയിരുന്നു മക്കോക്ക വകുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍ഐഎ എതിര്‍ക്കുന്നില്ലെങ്കിലും പ്രഗ്യാ സിംഗിന് ജാമ്യം നല്‍കരുതെന്ന് നിസാറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി നടപടി.

2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

Latest