Connect with us

Kerala

മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്‌ഐക്ക് സ്ഥലം മാറ്റം

Published

|

Last Updated

തിരുവനന്തപുരം: കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി സ്വീകരിച്ച വെസ്റ്റ് എസ്‌ഐ എന്‍.ഗിരീഷിനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. സിറ്റി പോലീസ് കമ്മീഷ്ണര്‍ എസ്.സതീഷ് ബിനോയിയാണ് നടപടിയെടുത്തത്.
സംഭവത്തില്‍ എസ്‌ഐയുടെ ഭാഗത്തുവീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊതു ചടങ്ങുകളിലും മണ്ഡലത്തിലും എംഎല്‍എയെ കാണാനില്ലെന്ന ആരോപണങ്ങളെ തുടര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇത് സ്വീകരിച്ച് എസ്‌ഐ രസീറ്റ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വാര്‍ത്തക്കൊപ്പം മാധ്യമങ്ങള്‍ റസീറ്റ് കൂടെ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം വിവാദമായത്.