Connect with us

National

69 ദശലക്ഷം കുട്ടികളുടെ ജീവന് ഭീഷണിയെന്ന് യൂനിസെഫ്‌

Published

|

Last Updated

യു എന്‍: രാഷ്ട്രീയ നേതാക്കള്‍ ആഗോള അസമത്വത്തെ അഭിസംബോധന ചെയ്തില്ലെങ്കില്‍ 2030 ഓടെ ലോകത്ത് അഞ്ച് വയസ്സിന് താഴെയുള്ള 69 ദശലക്ഷം കുട്ടികള്‍ തടയാവുന്ന കാരണങ്ങളാള്‍ത്തന്നെ മരിക്കുമെന്ന് യൂനിസെഫ്. ആരോഗ്യ പ്രതിസന്ധിക്കൊപ്പം സംഘര്‍ഷങ്ങളും അടിയന്തരാവസ്ഥകളും പ്രകൃതി ദുരന്തങ്ങളും കുട്ടികളെ ക്രമാതീതമായി ബാധിച്ചതായി യൂനിസെഫിന്റെ ് സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ് ചില്‍ഡ്രന്‍ 2016 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുട്ടികളാണ് ഏറെയും ദുരിതത്തിനിരയാകുന്നത്. ആഗോള പട്ടിക പ്രകാരം അങ്കോളയാണ് കുട്ടികള്‍ മരിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നത്. 2015ലെ കണക്ക് പ്രകാരം അഞ്ച് വയസിന് താഴെയുള്ള 1000 കുട്ടികളില്‍ 157 പേര്‍ എല്ലാ വര്‍ഷവും മരിക്കുന്നുണ്ട്. ചാഡ്, സൊമാലിയ എന്നീ രാജ്യങ്ങളില്‍ ഈ നിരക്ക് യഥാക്രമം 139, 137 എന്നിങ്ങനെയാണ്. ഇത് കൂടാതെ 167 ദശലക്ഷം കുട്ടികള്‍ പട്ടിണിയെ അഭിമുഖീകരിക്കുമ്പോള്‍ 750 ദശലക്ഷം കുട്ടികള്‍ ശൈശവ വിവാഹത്തെയും അഭിമുഖീകരിക്കുന്നുണ്ടെന്നും യൂനിസെഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്തോണി ലേക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. നമുക്ക് മുന്നില്‍ രണ്ട് അവസരങ്ങളാണുള്ളത്. ഒന്നുകില്‍ ഈ കുട്ടികളെ ഇപ്പോള്‍ സംരക്ഷിക്കുകയൊ അല്ലെങ്കില്‍ ലോകത്തെ കൂടുതല്‍ അസമത്വത്തിലേക്ക് നയിച്ച് വിഭിജിക്കുകയോ ചെയ്യുക എന്നതാണിതെന്നും ലേക്ക് പറഞ്ഞു. പട്ടിണിയും മരണനിരക്കും കുറക്കുന്നതിന് വിദ്യഭ്യാസ രംഗത്ത് അടിയന്തരമായി നിക്ഷേപം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Latest