Connect with us

International

തുര്‍ക്കി ആക്രമണം; ലോക നേതാക്കള്‍ പ്രതികരിക്കുന്നു

Published

|

Last Updated

തുര്‍ക്കിയിലെ അത്താതുര്‍ക്ക് വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന എമര്‍ജന്‍സി വാഹനങ്ങള്‍

അങ്കാറ: തുര്‍ക്കിയിലെ ഏറ്റവും വലിയ വിമാനത്താവളമായ അത്താതുര്‍ക്ക് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ ഉണ്ടായ ആക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു. സംഭവത്തിന് പിന്നില്‍ ഇസില്‍ തീവ്രവാദികളാണെന്നാണ് കരുതപ്പെടുന്നത്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍: വിശുദ്ധ റമസാന്‍ മാസത്തിലുണ്ടായ ആക്രമണം, ഭീകരവാദികള്‍ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കുന്നവരല്ലെന്ന് വ്യക്തമാക്കുന്നതാണ്. ഭീകരതക്കെതിരെ ലോകമൊന്നാകെ പോരാടാന്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ മനസ്സില്‍ ഭീതിയോടെ കണ്ട കാര്യങ്ങള്‍ ഒന്നൊന്നായി കണ്‍മുമ്പില്‍ അനുഭവിക്കേണ്ടിവരും.
യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍: തുര്‍ക്കിയിലേത് ഭീകരാക്രമണമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നീതിക്ക് മുമ്പില്‍ ഹാജരാക്കണം.
വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ്: തുര്‍ക്കിക്ക് ഉറച്ച പിന്തുണ നല്‍കുന്നു. സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തുകയും ചെയ്യുന്നു.
യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി: ഇത്തരം ആക്രമണങ്ങള്‍ ദിനംപ്രതി നടക്കുന്ന കഥകളായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് പ്രത്യേകിച്ച് ഒരു രാഷ്ട്രവുമില്ലാത്ത ഭീകരവാദികള്‍ക്കെതിരെ ആദ്യം പോരാടണമെന്ന് താന്‍ ആവശ്യപ്പെടാറുള്ളത്.
ഹിലാരി ക്ലിന്റന്‍: ലോകത്ത് നടക്കുന്ന റാഡിക്കല്‍ ജിഹാദിസത്തിനെതിരെയും ഭീകരവാദത്തിനെതിരെയും തുര്‍ക്കിയോടൊപ്പം അമേരിക്കന്‍ ജനത മുഴുവന്‍ ഉറച്ചുനില്‍ക്കുന്നു.