Connect with us

National

ബലാത്സംഗത്തിന് ഇരയായ യുവതിക്കൊപ്പം സെല്‍ഫി; വനിതാ കമ്മീഷന്‍ അംഗം വിവാദത്തില്‍

Published

|

Last Updated

ജയ്പുര്‍: ബലാത്സംഗത്തിന് ഇരയായ യുവതിക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ കമ്മീഷന്‍ അംഗം വിവാദത്തില്‍. രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അംഗമായ സൗമ്യ ഗുര്‍ജാറാണ് സെല്‍ഫിയെടുത്തു വിവാദത്തില്‍ പെട്ടത്. ബുധനാഴ്ചയാണ് സംഭവം. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിക്കൊപ്പമാണ് വനിതാകമ്മിഷന്‍ അംഗങ്ങള്‍ സെല്‍ഫിയെടുത്തത്.

സെല്‍ഫിയെടുക്കുമ്പോള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ബലാത്സംഗത്തിന് ഇരയായ യുവതിയെ കാണുന്നതിന് ജയ്പൂര്‍ നോര്‍ത്തിലെ മഹിള പോലീസ് സ്റ്റേഷനിലെത്തിയതായിരുന്നു ഇവര്‍. ഇതിനിടെയാണ് വനിതാ കമ്മിഷന്‍ അംഗം എടുത്തത്. ചിത്രത്തില്‍ ചെയര്‍പഴ്‌സന്‍ ഫ്രെയിമിലേക്ക് നോക്കുന്നുണ്ട്.

RAPE VICTIM 2എന്നാല്‍, മാനഭംഗത്തിന് ഇരയായ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വനിതാ കമ്മിഷന്‍ അംഗം സെല്‍ഫിയെടുക്കുകയായിരുന്നെന്നും ഇത് താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ചെയര്‍പേഴ്‌സന്റെ വിശദീകരണം. സംഭവത്തില്‍ സൗമ്യയോട് വിശദീകരണം എഴുതി നല്‍കാന്‍ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു.

Latest