Connect with us

Malappuram

പ്രതിരോധ കുത്തിവെപ്പ്: പെരിന്തല്‍മണ്ണയില്‍ ഗൃഹ സന്ദര്‍ശനം ആരംഭിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണയില്‍ ഗൃഹ സന്ദര്‍ശനം നടത്തി പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന അധികൃതര്‍

പെരിന്തല്‍മണ്ണ: ഡിഫ്തീരിയ രോഗ ബാധ കണ്ടെത്തുന്നതിന്റെ ഭാഗമായി രോഗ പ്രതിരോധ കുത്തിവെപ്പ് സമഗ്രമാക്കാനുള്ള കര്‍മ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹ സന്ദര്‍ശന പരിപാടിക്ക് പെരിന്തല്‍മണ്ണ നഗരസഭയില്‍ തുടക്കമായി. ‘
ഭാഗികമായും പുര്‍ണമായും രോഗ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത 931 കുട്ടികളാണ് നഗരസഭയിലുള്ളത്. ഇവര്‍ക്ക് മുഴുവനായും പ്രതിരോധ കുത്തിവെപ്പ് നല്‍കാനാണ് നഗരസഭയില്‍ കര്‍മ പദ്ധതി തയ്യാറാക്കിയത്. അതിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണ്‍വാടി, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗൃഹ സന്ദര്‍ശന പരിപാടി നടക്കുന്നത്. ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഉദ്ഘാടം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് സലീം നിര്‍വഹിച്ചു. നൂറ് ശതമാനം പ്രതിരോധ കുത്തിവെപ്പ് നല്‍കിയ നഗരമാക്കി പെരിന്തല്‍മണ്ണയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഗൃഹ സന്ദര്‍ശന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, ആരിഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി, ഡോ. ബിജു തയ്യില്‍, പി സുശീല, പി തുളസീദാസ്,’ വി അബൂബക്കര്‍ സിദ്ദീഖ്, എം സക്കീര്‍ ഹുസൈന്‍, പി പാര്‍വതി, പി സ്മിത പങ്കെടുത്തു.