Connect with us

Palakkad

ജിത്തിന്റെ മരണവാര്‍ത്ത കേട്ട് ഞെട്ടല്‍ മാറാതെ കോട്ടായി

Published

|

Last Updated

പാലക്കാട്: ഡല്‍ഹിയില്‍ ബുധനാഴ്ച രാത്രിയില്‍ മര്‍ദ്ദനമേറ്റ് രജിത്ത് മരിച്ച വാര്‍ത്തകേട്ടാണ് ഇന്നലെ കോട്ടായി ഗ്രാമം ഉണര്‍ന്നത്.
കോട്ടായി ശാസ്ത്രപുരം പ്രേംനിവാസില്‍ ഉണ്ണികൃഷ്ണന്റെ മകനാണ് രജത്ത്. ഉണ്ണികൃഷ്ണനും കുടുംബവും 20 വര്‍ഷത്തോളമായി ഡല്‍ഹി മയൂര്‍ വിഹാറിലാണ് താമസം. ഉണ്ണികൃഷ്ണന്‍ അവിടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ്. അവധിക്കാലം കഴിഞ്ഞ് പത്തുദിവസം മുമ്പാണ് അമ്മ കൃഷ്ണക്കും ചേട്ടന്‍ രാജീവിനുമൊപ്പം രജിത് ഡല്‍ഹിലേക്ക് തിരിച്ചുപോയത്.
രജത്തിന്റെ മുത്തശ്ശന്‍ നാരായണനും മുത്തശ്ശി പ്രേമലതയുമാണ് ഇപ്പോള്‍ കോട്ടായിയിലെ വീട്ടില്‍ താമസം. ആഴ്ചകളോളം തറവാട്ടുവീട്ടില്‍ കളിച്ചുല്ലസിച്ച് തിരിച്ചുപോയതിന് പിന്നാലെ പേരക്കുട്ടിയുടെ മരണം വിവരം അറിഞ്ഞ ദുഃഖത്തില്‍ നിന്ന് ഇവര്‍ ഇനിയും മോചിതരായിട്ടില്ല. വാര്‍ത്ത അറിഞ്ഞ ബന്ധുക്കളും നാട്ടുകാരും തറവാട് വീട്ടില്‍ വന്ന് ഇവരെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്. രജത്തിന്റെ മൃതദേഹം ഡല്‍ഹില്‍ തന്നെ സംസ്‌കരിക്കാനാണ് തീരുമാനം.
ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട പാലക്കാട് സ്വദേശിയായ രജത് എന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മ്മ, എം ബി രാജേഷ് എം പി ക്ക് ഉറപ്പ് നല്‍കി. കൊലപാതക വിവരം അറിഞ്ഞതിനേ തുടര്‍ന്ന് കമ്മീഷണറുമായി ഫോണില്‍ ബന്ധപ്പെട്ട് അടിയന്തിരമായി തന്നെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് എം പിക്ക് ഈ ഉറപ്പ് നല്‍കിയത്. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും എം ബി രാജേഷ് എം പി ഫാക്‌സ് സന്ദേശവുമയക്കുകയുമുണ്ടായി.
കൊല്ലപ്പെട്ട രജതിന്റെ അച്ഛന്‍ ഉണ്ണികൃഷ്ണനുമായും ഫോണില്‍ സംസാരിക്കുകയും ദുഃഖത്തില്‍ പങ്ക് ചേരുകയുമുണ്ടായി.

Latest