Connect with us

Gulf

പെരുന്നാള്‍ വിപണി സജീവമായി; മണി എക്‌സ്‌ചേഞ്ചുകളിലും തിരക്ക്

Published

|

Last Updated

ദോഹ: റമസാന്‍ ഇരുപത്തിയഞ്ച് ആയതോടെ വിപണയില്‍ പെരുന്നാള്‍ തിരക്ക് സജീവമായി. മാസാവസാനത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചതോടെ ഷോപിംഗ് മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും നല്ല തിരക്കാണ്. നാട്ടിലേക്കു പണമയക്കുന്നവരുടെ തിരക്കില്‍ മണി എക്‌സ്‌ചേഞ്ചുകളും സജീവമാണ്. മികച്ച വിനിമയ നിരക്ക് ലഭിക്കന്നതും എക്‌സ്‌ചേഞ്ചുകളില്‍ തിരക്കു കൂടാന്‍ കാരണമാകുന്നു.
വിലക്കുറവും സൗജന്യങ്ങളും ഉള്‍പ്പെടുത്തി ഓഫറുകളും പ്രമോഷനുകളും പ്രഖ്യാപിച്ചാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ജനങ്ങളെ ആകര്‍ഷിക്കുന്നത്. പരമ്പരാത സൂഖുകളിലും ബ്രന്‍ഡഡ് ഷോറൂമുകളിലും തിരക്കുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമേ വാഹനങ്ങള്‍ക്കും ഇല്ക്‌ട്രോണിക് സാധനങ്ങള്‍ക്കും പെരുന്നാള്‍ വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങള്‍ വിവധ രീതിയിലുള്ള ഓഫറുകലണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വസ്‌ത്രോത്പന്നങ്ങള്‍ രണ്ടെണ്ണം എടുക്കുമ്പോള്‍ ഒന്ന് സൗജ്യനം എന്ന ജനപ്രിയ പ്രമോഷനാണ് ലുലു ഇത്തവണയും അവതരിപ്പിക്കുന്നത്.
ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഈ പ്രമോഷന്‍ ആകര്‍ഷിച്ച് നിരവധി പേര്‍ പെരുന്നാള്‍ പുടവകളെടുക്കാനെത്തുന്നു. ലുലുവില്‍ വേറെയും പ്രമോഷനുകള്‍ സമാന്തരമായി നടക്കുന്നു.
സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പും ബയ് ടു ഗെറ്റ് വണ്‍ ഫ്രീ പ്രമോഷന്‍ വസ്‌ത്രോത്പന്നങ്ങള്‍ക്ക് അവതരിപ്പിക്കുന്നു. കൂടാതെ ഭക്ഷ്യോത്പന്നങ്ങള്‍ പ്രത്യേക വിലക്കുറവില്‍ അവതരിപ്പിക്കുന്നു. വീട്ടുപകരണങ്ങളും ഇല്ക്‌ട്രോണിക് ഉപകരണങ്ങളും പ്രത്യേക വിലക്കുറവില്‍ സഫാരി ലഭ്യമാക്കുന്നു. സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്‍ വിലക്കുറവില്‍ പച്ചക്കറി, പഴം, മത്സ്യം എന്നിവക്കു പുറമേ പ്രത്യേക വിലയുടെ ഇലക്‌ട്രോണിക് വസ്തുക്കളും ഉപഭോക്താക്കള്‍ക്കായി തയാറാക്കിയിരിക്കുന്നു. ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട് ലെറ്റുകളിലും എല്ലാ വിഭാഗം ഉത്പന്നങ്ങളും പ്രത്യേക ഈദുല്‍ ഫിത്വര്‍ ഓഫറില്‍ നല്‍കുന്നു. വീക്കന്‍ഡ് ഹോട്ട് ഡീലിലൂടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വില കുറച്ച് നല്‍കുന്നതിനൊപ്പം ഹാഫ് പേ ബാക്ക് ഓഫറും അവതരിപ്പിക്കുന്നു. ഗ്രാന്‍ഡ് മാര്‍ട്ട്, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും പെരുന്നാള്‍ ഓഫറുണ്ട്. വസ്ത്രങ്ങളുടെ മാത്രം ഷോറൂമുകളിലും ഓഫറുകളുണ്ട്.
പെരുന്നാള്‍ പരിഗണിച്ച് ജീവനക്കാര്‍ക്ക് പതിവിലും ശമ്പളം നേരത്തേ കിട്ടിയതോടെയാണ് വിപണിയിലേക്ക് കുടുംബങ്ങളുടെയും ബാച്ചിലര്‍മാരുടെയും ഒഴുക്കുണ്ടായത്. വിദേശികള്‍ക്കൊപ്പം സ്വദേശികളും ധാരാളമായി എത്തുന്നു. യു കെ ബ്രക്‌സിറ്റിന്റെകൂടി പശ്ചാത്തലത്തിലാണ് മണിക് എക്‌സ്‌ചേഞ്ചുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നത് വിനിമയ നിരക്കില്‍ മാറ്റം വരുമെന്ന സൂചനകളും ആളുകളെ എക്‌സ്‌ചേഞ്ചുകളിലെത്തിച്ചു. ഖത്വര്‍ റിയാലിന് കൂടുതല്‍ ഇന്ത്യന്‍ രൂപ ലഭിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. നാട്ടില്‍ പെരുന്നാളാഘോഷത്തിനുള്ള പണമയക്കുന്നതിനായാണ് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സ്‌ചേഞ്ചുകളിലെത്തിയത്. എല്ലാ എക്‌സ്‌ചേഞ്ചുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.

---- facebook comment plugin here -----

Latest