Connect with us

Editors Pick

ദളിതര്‍ നിര്‍മിച്ച ഭക്ഷ്യവസ്തുക്കള്‍ വിപണിയിലേക്ക്; പോരാട്ടത്തിന്റെ പുതുവഴിയില്‍ ചന്ദ്രഭാന്‍ പ്രസാദ്

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ നവംബറിലാണ് സംഭവം. കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ നിന്ന് നൂറോളം കുട്ടികള്‍ പഠനം മതിയാക്കി ടി സി വാങ്ങി പോകുന്നു. ദളിത് വിഭാഗക്കാരനായ പാചകക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണമായിരുന്നു പ്രശ്‌നം. മധ്യപ്രദേശില്‍ ഒരു സ്‌കൂളില്‍ റിപ്പബ്ലിക്ക് ഡേക്ക് നല്‍കിയ മധുരം മേല്‍ജാതിയിലെ കുട്ടുകള്‍ കഴിച്ചില്ല. ദളിത് കുട്ടികള്‍ മധുരപലഹാരം തൊട്ടുവെന്നതാണ് കുറ്റം. ഇത്തരം സംഭവങ്ങള്‍ രാജ്യത്തുടനീളം അരങ്ങേറുമ്പോള്‍ പോരാട്ടത്തിന്റെ പുതുവഴി വെട്ടുകയാണ് ബിസിനസ്സുകാരനും ദളിത് ആക്ടിവിസ്റ്റുമായ ചന്ദ്രഭാന്‍ പ്രസാദ്. ദളിതര്‍ തയ്യാറാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍പ്പനക്കു തയ്യാറാക്കുകയാണ് പ്രസാദ്. മുന്‍ മാവോയിസ്റ്റ് നേതാവായിരുന്ന ചന്ദ്രഭാന്‍ പ്രസാദ് പിന്നീട് ദളിത് രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുകയായിരുന്നു. ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മുഖ്യ ഉപദേഷ്ടാവായ ചന്ദ്രഭാന്‍ പ്രസാദ് മാധ്യമ രംഗത്തും സജീവമായുണ്ട്. പയനിയര്‍ പത്രത്തില്‍ ദളിത് ഡയറി എന്ന പേരില്‍ കോളവും ചന്ദ്രഭാന്‍ പ്രസാദ് എഴുതുന്നുണ്ട്. രാജ്യത്ത് കോളം എഴുതുന്ന ആദ്യ ദളിതന്‍ എന്ന നിലക്കും ചന്ദ്രഭാന്‍ പ്രസാദ് വിശേഷിപ്പിക്കപ്പെടാറുണ്ട്.

Latest