Connect with us

National

രാജ്യത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് തമിഴ്‌നാട്ടില്‍

Published

|

Last Updated

ചെന്നൈ: രാജ്യത്ത് ആഭ്യന്തര വിദേശ സഞ്ചാരികള്‍ കൂടുതലെത്തുന്നത് തമിഴ്‌നാടെന്ന് റിപ്പോര്‍ട്ട്. ടൂറിസ്റ്റുകളുടെ ഇഷ്ടനാടായി അറിയപ്പെട്ടിരുന്ന ഗോവ, കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് തമിഴ്‌നാട് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 4.68 ദശലക്ഷം വിദേശികളായ സഞ്ചാരികള്‍ തമിഴ്‌നാട്ടിലെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2014ല്‍ ഇത് 4.66 ദശലക്ഷമായിരുന്നു. ഹിമാന്‍ശി ദവാന്റെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. പഠനം, യാത്ര, ആരോഗ്യ ടൂറിസം മേഖലയില്‍ ചെന്നൈയടക്കമുള്ള തമിഴ്ടനാട്ടിലെ നഗരങ്ങള്‍ ശ്രദ്ധ നേടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സഞ്ചാരികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്കാണ് രണ്ടാം സ്ഥാനം. 4.41 ദശലക്ഷം വിദേശികളായ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെത്തിയത്. ഉത്തര്‍ പ്രദേശ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങള്‍ക്ക് പിന്നിലായി ഏഴാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. 2015ല്‍ കേരളത്തിലെത്തിയ വിദേശികളുടെ എണ്ണം കേവലം 98 ലക്ഷം മാത്രമാണ്.

Latest