Connect with us

National

ഖുര്‍ആനെ അപകീര്‍ത്തിപെടുത്തയതായി പരാതി; എഎപി എം.എല്‍.എക്കെതിരെ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഖുര്‍ആനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. പഞ്ചാബിലെ മാലേര്‍കോട്‌ലയില്‍ വെച്ച് ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ആണ് നരേഷ് യാദവ്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയും അതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനും വേണ്ടി വിജയകുമാര്‍ എന്നയാളോട്, പഞ്ചാബിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലെര്‍കോട്‌ലയില്‍ ഖുര്‍ആന്‍ പേജുകള്‍ കീറിയെറിയാന്‍ നരേഷ് യാദവ് നിര്‍ദ്ദേശിച്ചുവെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 109, 153എ എന്നീ വകുപ്പുകള്‍ പ്രകാരം മതത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നത് തടയുന്ന വകുപ്പുകളാണ് യാദവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി വിജയ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നരേഷ് യാദവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്.

നരേഷ് യാദവിനു വേണ്ടിയാണ് താന്‍ ഖുര്‍ആന്‍ കീറി എറിഞ്ഞതെന്നും ഇതിനായി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിജയകുമാര്‍ മൊഴി നല്‍കിയിരുന്നു. ജൂണ്‍ 24ന് പഞ്ചാബിലെ മാലേര്‍ കോട്‌ലയിലാണ് സംഭവം. ഖുര്‍ആന്‍ കീറിയെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ജനക്കൂട്ടവും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് വെടിവെപ്പും ഉണ്ടായിരുന്നു.

Latest