Connect with us

National

സ്വാതി വധം: പ്രതിയെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Published

|

Last Updated

സ്വാതി വധക്കേസ് പ്രതി രാ‌ംകുമാറിന്റെ മൊഴി രേഖപ്പെടുത്താനായി ചെന്നെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഗോപിനാഥ് ആശുപത്രിയിൽ എത്തിയപ്പോൾ

സ്വാതി വധക്കേസ് പ്രതി രാ‌ംകുമാറിന്റെ മൊഴി രേഖപ്പെടുത്താനായി ചെന്നെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഗോപിനാഥ്
ആശുപത്രിയിൽ എത്തിയപ്പോൾ

ചെന്നൈ: ചെന്നെയില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതി കൊല്ലപ്പെട്ട കേസില്‍ പ്രതി രാംകുമാറിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച രാവിലെയാണ് ആംബുലന്‍സ് മാര്‍ഗം രാംകുമാറിനെ ചെന്നൈയില്‍ എത്തിച്ചത്. തുടര്‍ന്ന് റോയാപേട്ട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ ഇഡ്‌ലിയും ഇടിയപ്പവും കഴിച്ചതായും ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ഉച്ചയോടെ ചെന്നെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഗോപിനാഥ് ആശുപത്രിയില്‍ എത്തി രാംകുമാറിന്റെ മൊഴി രേഖപ്പെടുത്തി. എല്ലാ കാര്യങ്ങളും ഇയാള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. രാംകുമാറിനെ പുഴല്‍ ജയിലിലേക്ക് മാറ്റും.

Latest