Connect with us

National

ഫേസ്ബുക്ക് സൗഹൃദം പ്രണയമെന്ന് ധരിച്ചു; എതിര്‍ത്തപ്പോള്‍ സ്വാതിയെ കൊലപ്പെടുത്തി

Published

|

Last Updated

ചെന്നൈ: ചെന്നൈയില്‍ പട്ടാപ്പകല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുത്തേറ്റ് മരിച്ച ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയുടെ മരണത്തിലേക്ക് നയിച്ചതും ഫേസ്ബുക്ക് സൗഹൃദം. ഫേസ്ബുക്കില്‍ രാംകുമാറിന്റെ പോസ്റ്റുകള്‍ക്ക് സ്ഥിരമായി കമന്റ് ചെയ്തതും ലൈക്കടിച്ചതും ഇയാള്‍ പ്രണമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ എത്തി സ്വാതിയെ നേരില്‍ കണ്ട് പ്രണയാഭ്യര്‍ഥന നടത്തിയപ്പോഴാണ് അവള്‍ ഫേസ്ബുക്ക് സൗഹൃദം അപകടം വരുത്തിയത് തിരിച്ചറിയുന്നത്. സ്വാതി പ്രണയാഭ്യര്‍ഥന നിരസിച്ചുവെങ്കിലും ഇയാളുടെ നീക്കങ്ങളെ കാര്യമായി എടുത്തില്ല.

ഇതിന് ശേഷവും സ്വാതിയെ നിരന്തരണം പിന്തുടര്‍ന്ന പ്രതി വീണ്ടും വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ സ്വാതി ഇതെല്ലാം നിരസിച്ചു. തന്റെ പിന്നാലെ നടന്ന് ഒരാള്‍ ശല്യം ചെയ്യുന്നതായി സ്വാതി ബന്ധുക്കളോടും രക്ഷിതാക്കളോടും പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പിതാവാണ് സ്വാതിയെ എല്ലാ ദിവസവും റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിട്ടിരുന്നത്. ഇതറിഞ്ഞ പ്രതിയുടെ വൈരാഗ്യം മൂര്‍ച്ഛിച്ചു. പിന്നീട് സ്വാതി റെയല്‍വേ സ്‌റ്റേഷനില്‍ വരുന്നത് ഇയാള്‍ സ്ഥിരമായി നിരീക്ഷിച്ചുവരികയായിരുന്നു. സംഭവം നടന്ന ദിവസവും പിതാവ് തന്നെയാണ് സ്വാതിയെ സ്‌റ്റേഷനില്‍ വിട്ടത്. പിതാവ് പോയ ഉടന്‍ തന്നെ ഇയാള്‍ സ്വാതിയുടെ അടുത്തെത്തുകയും വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തു. സ്വാതി എതിര്‍ത്തതോടെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ചെന്നൈയിലെ നുങ്കംബാക്കം റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ജൂണ്‍ 24നാണ് സ്വാതി കൊല്ലപ്പെട്ടത്. കൈയിലെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് രാംകുമാര്‍ സ്വാതിയെ കുത്തുകയായിരുന്നു.

Latest